ETV Bharat / bharat

ഗുജറാത്തിലെ മൂന്ന് നഗരങ്ങളിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ പ്രാബല്യത്തിൽ വന്നു

ഗുജറാത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് നവംബർ 21 മുതൽ സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നഗരങ്ങളിൽ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്.

night curfew imposed  coronavirus cases  Gujarat government  ഗാന്ധിനഗർ  ഗുജറാത്ത്  രാത്രി കർഫ്യൂ
ഗുജറാത്തിലെ മൂന്ന് നഗരങ്ങളിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ പ്രാബല്യത്തിൽ വന്നു
author img

By

Published : Nov 22, 2020, 10:42 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട് എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി 9 മുതൽ ഞായറാഴ്‌ച രാവിലെ 6 വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെയാണ് നവംബർ 21 മുതൽ സൂറത്തിലും രാജ്കോട്ടിലും രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്.

ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ ശനിയാഴ്ച മുതൽ സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നഗരങ്ങളിൽ രാത്രി 9നും 6നും ഇടയിൽ കർഫ്യൂ പ്രഖ്യാപിച്ചു. “അടുത്ത പ്രഖ്യാപനം വരെ കർഫ്യൂ പ്രാബല്യത്തിൽ തുടരും. വൈറസ് നിയന്ത്രണവിധേയമാകുന്നതു വരെ അധികാരികളുമായി സഹകരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 1,95,917 ആയി ഉയർന്നിരുന്നു. സംസ്ഥാനത്ത് 1,78,786 പേർ രോഗമുക്തി നേടി. 3,846 പേർ രോഗം മൂലം മരിച്ചു. സംസ്ഥാനത്ത് 13,285 സജീവ കേസുകളുണ്ട്. അഹമ്മദാബാദിൽ മാത്രം 354 പേർക്കാണ് കൊവിഡ് രോഗം സ്ഥരീകരിച്ചത്. 1,271പേർ രോഗമുക്തി നേടി. ഒമ്പത് പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.