ETV Bharat / bharat

ബിഹാറിലെ ബെഗുസരായില്‍ തെരുവ് നായ ശല്യം അവസാനിപ്പിക്കാന്‍ വിദഗ്‌ധ ഷൂട്ടര്‍മാര്‍ ; ആക്രമണകാരികളായ 25 നായകളെ കൊന്നു - ബീഹാറിലെ തെരുവ് നായകളെ കൊല്ലാന്‍ ഷൂട്ടര്‍മാര്‍

ദേശീയതലത്തില്‍ തന്നെ പ്രശസ്‌തരായ വിദഗ്‌ധ ഷൂട്ടര്‍മാരുടെ സേവനമാണ് ജില്ല ഭരണകൂടം തേടിയത്

street dog menace in Bihar  ബീഹാറിലെ ബെഗുസരായില്‍ തെരുവ് നായ ശല്യം  വിദഗ്‌ധ ഷൂട്ടര്‍മാരുടെ  ബെഗുസരായി  ബീഹാറിലെ തെരുവ് നായകളെ കൊല്ലാന്‍ ഷൂട്ടര്‍മാര്‍  National level shooters to end street dog menace
street dogs
author img

By

Published : Jan 4, 2023, 10:46 PM IST

ബെഗുസരായി(ബിഹാര്‍): മനുഷ്യ ജീവന് ഭീഷണി സൃഷ്‌ടിച്ച 25 തെരുവ് നായകളെ വിദഗ്‌ധ ഷൂട്ടര്‍മാരുടെ സംഘം ബിഹാറിലെ ബെഗുസരായി ജില്ലയില്‍ വെടിവച്ച് കൊന്നു. ബെഗുസരായി ജില്ലയിലെ ബച്ച്‌വാര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ എട്ട് സ്‌ത്രീകളാണ് കൊല്ലപ്പെട്ടത്. നാല്‍പ്പത് പേര്‍ക്ക് വലിയ പരിക്കുകളും സംഭവിച്ചിരുന്നു.

തെരുവ്‌ നായകളുടെ ആക്രമണത്തില്‍ വലിയ ഭീതിയിലാണ് ബച്ച്‌വാരയിലെ നാട്ടുകാര്‍. നായകളുടെ ആക്രമണം ഭയന്ന് പലരും വയലുകളിലും മറ്റും ജോലിക്ക് പോകാത്ത സാഹചര്യമാണ് ഉള്ളത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെഗുസരായി ജില്ല കലക്‌ടര്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയരായ ഷൂട്ടര്‍മാരുടെ സേവനം തേടുകയായിരുന്നു. പൊലീസിന്‍റേയും നാട്ടുകാരുടേയും സഹായത്തോടെയാണ് ആക്രമണകാരികളായ നായകളെ ഷൂട്ടര്‍മാരുടെ സംഘം വെടിവച്ച് കൊല്ലുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.