ഗുൽബർഗ(കർണാടക): ഭക്ഷണം ചോദിച്ചതിന് നാല് വയസുകാരന്‍റെ കൈ പൊള്ളിക്കുകയും കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌ത് രണ്ടാനമ്മ. വാഡി ടൗണിലെ നലവാര സ്റ്റേഷൻ തണ്ട ഗ്രാമത്തിലാണ് സംഭവം. തണ്ട സ്വദേശി തിപ്പണ്ണ ഭാര്യ മരിച്ചതിനാൽ മാരേമ്മ എന്ന സ്‌ത്രീയെ വിവാഹം കഴിക്കുകയായിരുന്നു.
തിപ്പണ്ണ വീട്ടിലുള്ളപ്പോൾ കുട്ടിയോട് സ്‌നേഹത്തോടെ പെരുമാറുന്ന മാരേമ്മ തിപ്പണ്ണ ജോലിക്കായി മഹാരാഷ്ട്രയിലെ പൂനെയിലേക്ക് പോകുമ്പോൾ കുട്ടിയോട് ക്രൂരത കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു. മൂന്ന് ദിവസമായി കുട്ടിയെ പുറത്തേക്ക് കാണാതിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ ആണ് കുട്ടിയെ കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സ്‌ത്രീ നാട്ടുകാരോട് കയർത്ത് സംസാരിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ യുവതിക്കെതിരെ വാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു