ETV Bharat / bharat

Stepfather Kills Minor Daughter : നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി ; കുറ്റം മറയ്‌ക്കാൻ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ - മധ്യപ്രദേശ് വാർത്തകൾ

Stepfather Kills minor daughter after rape : പ്രതിയുടെ രണ്ടാം ഭാര്യയുടെ മകളെയാണ് കൊലപ്പെടുത്തിയത്. പെൺകുട്ടി ഗർഭിണിയായതോടെ കുറ്റം മറയ്ക്കാനായി അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്

Stepfather Kills minor daughter  Stepfather Kills minor daughter Madhya Pradesh  Crime news  Rape news  minor girl killed by Stepfather  Stepfather Kills minor daughter after the rape  മധ്യപ്രദേശ്  മധ്യപ്രദേശ് വാർത്തകൾ  Madhya pradesh news
Stepfather Kills minor daughter after raping her in Chhindwara Madhya Pradesh
author img

By ETV Bharat Kerala Team

Published : Sep 3, 2023, 4:09 PM IST

Updated : Sep 3, 2023, 7:28 PM IST

ചിന്ദ്വാര : ബലാത്സംഗം ചെയ്‌ത ശേഷം മകളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ (Stepfather Kills minor daughter). മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബിച്ചുവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിയോരി ഗ്രാമത്തിലാണ് സംഭവം. മൊഹ്ഖേദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോരെഘട്ടിലെ റെയിൽവേ ക്രോസിന് സമീപമാണ് പതിനാറുകാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടാനച്ഛനാണ് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് മൊഹ്‌ഖേദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് മഹേന്ദ്ര ഭഗത് പറഞ്ഞു. മകൾ ഗർഭിണിയായതോടെ ഇയാള്‍ കുറ്റം മറയ്ക്കാനായി അവളെ കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 30 നാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി പ്രതി ഗദർവാഡയിലേക്ക് പോയത്. എന്നാൽ പ്രതി ഗദർവാഡയിലേക്ക് പോകാതെ ഗോരെഘട്ടിലെ റെയിൽവേ ക്രോസിന് സമീപം എട്ട് മാസം ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ രണ്ടാം വിവാഹത്തിലെ മകളെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. രണ്ടാം ഭാര്യക്ക് മൂന്ന് പെൺമക്കളുണ്ട്. അതിൽ രണ്ട് പേർ വിവാഹിതരാണ്. കൊല ചെയ്യപ്പെട്ട മകൾ പ്രതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ മകളെ മുൻപും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (IPC) പോക്‌സോ നിയമത്തിലെയും (POCSO Act) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ALSO READ : Minor Girl Raped By Two Youths 17കാരിയെ ബലാത്സംഗം ചെയ്‌തത് 3 മാസത്തോളം; 2 യുവാക്കൾ അറസ്‌റ്റിൽ

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ കാമറെഡ്ഡി (Kamareddy) ജില്ലയിൽ 17കാരിയെ ബലാത്സംഗം (17 Years Old Girl Raped) ചെയ്‌ത സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിവാഹ വാഗ്‌ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡിഗ്രി വിദ്യാർഥിയായ ഫയാസിനേയും സുഹൃത്ത് അൽത്താഫിനേയും അറസ്‌റ്റ് ചെയ്‌തത്.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയോട് ഫയാസ് പ്രണയാഭ്യർഥന നടത്തുകയും വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ ഉടൻ തന്നെ വിവാഹം നടത്താമെന്ന പേരിൽ മൂന്ന് മാസം മുൻപ് ഇയാൾ പെൺകുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തതായി പൊലീസ് പറഞ്ഞു. പിന്നീട്, ഫയാസിന്‍റെ സുഹൃത്തായ അൽത്താഫും ഈ അവസരം മുതലെടുത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി രണ്ടുപേരും നിരവധി തവണ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതായി (Minor Girl Raped For Three Months) പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെൺകുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇവരുടെ അമ്മയ്‌ക്ക് സംശയം തോന്നുകയും പെൺകുട്ടിയോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ്, മൂന്ന് മാസമായി നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞത്. സംഭവം അറിഞ്ഞ ഉടൻതന്നെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം (Protection Of Children From Sexual Offence Act) കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. കേസിൽ അറസ്‌റ്റ് ചെയ്‌ത യുവാക്കളെ റിമാൻഡ് ചെയ്‌തു.

Last Updated : Sep 3, 2023, 7:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.