ന്യൂഡൽഹി: പ്രണയം നിരസിച്ചതിനെ തുടർന്ന് 22കാരിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. വടക്ക് കിഴക്കൻ ഡൽഹിയിലെ ജ്യോതി നഗറിലാണ് സംഭവം. പെൺകുട്ടിയെ യുവാവ് സാമൂഹ്യമാധ്യമങ്ങളിൽ ശല്യപ്പെടുത്തിയിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ സാഹചര്യത്തിലാണ് ദീപക് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്‌ച യുവതി ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു യുവാവിന്‍റെ ആക്രമണം. തുടർന്ന് യുവാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
യുവാവിനെ പിടികൂടാൻ എത്തിയ പൊലീസ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡൽഹിയോട് ചേർന്ന യുപിയിലെ ലോനി എന്ന പ്രദേശത്ത് നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തുകയെന്നതായിരുന്നു യുവാവിന്‍റെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.
ALSO READ: Video: കെ.പി.എ.സി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ വൻതാരനിര