ചെന്നൈ : സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗം ചേർന്ന് ഡിഎംകെ. പാർട്ടി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെ യോഗമാണ് ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം.
കാഞ്ചീപുരം, ചെങ്കൽപേട്ട്, വെല്ലോർ, റാണിപേട്ട്, തിരുപതൂർ, വില്ലുപുരം, കല്ലകുറിച്ചി, തിരുനൽവേലി, തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ALSO READ: ഡിഎംകെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് ഒ. പനീർസെൽവം
ഒമ്പത് ജില്ലകളിൽ നിന്നുള്ള എംഎൽഎമാർ, എം.പിമാർ എന്നിവര്‍ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 15ഓടെയാകും ഈ ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2021 ഡിസംബറിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഓഗസ്റ്റ് 13,14 തിയ്യതികളിലായി സംസ്ഥാനത്ത് പൊതു,കാർഷിക ബജറ്റുകള്‍ അവതരിപ്പിക്കപ്പെടും.