ന്യൂഡല്‍ഹി: ക്യാബിനിൽ പുക കണ്ടതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ തിരിച്ച് ഇറക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പുരിലേക്ക് പോകുന്ന വിമാനമാണ് ശനിയാഴ്‌ച തിരിച്ച് ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
രണ്ടാഴ്‌ചയ്‌ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇത്തരത്തിലുണ്ടാവുന്ന അഞ്ചാമത്തെ സംഭവമാണിത്. ഏവിയേഷൻ റെഗുലേറ്റർ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഞ്ച് സംഭവങ്ങളും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 19ന് രണ്ട് സംഭവങ്ങളാണുണ്ടായത്. 185 യാത്രക്കാരുമായി പറന്ന വിമാനം എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് മിനിറ്റുകൾക്ക് ശേഷം പാട്‌ന വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ച് ഇറക്കിയിരുന്നു. പക്ഷി ഇടിച്ചതിനാലാണ് വിമാനത്തിന്‍റെ എഞ്ചിൻ തകരാറിലായത്.
മറ്റൊരു സംഭവത്തിൽ, ക്യാബിൻ പ്രഷറൈസേഷൻ പ്രശ്‌നങ്ങൾ കാരണം ജബൽപൂരിലേക്കുള്ള വിമാനത്തിന് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.