ETV Bharat / bharat

24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ് - ന്യൂഡൽഹി

അജ്‌മീർ- മുംബൈ, അഹമ്മദാബാദ്- അമൃത്സർ, ഡൽഹി- അഹമ്മദാബാദ് റൂട്ടുകളിൽ വിമാന സർവിസ് ആരംഭിക്കുന്ന ഏക എയർലൈൻ സ്‌പൈസ് ജെറ്റ് അയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

SpiceJet launch 24 more domestic flights  24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്  ന്യൂഡൽഹി  സ്‌പൈസ് ജെറ്റ്
24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്
author img

By

Published : Feb 11, 2021, 12:06 PM IST

ന്യൂഡൽഹി: പുതുതായി 24 ആഭ്യന്തര വിമാന സർവിസുകൾ കൂടി ആരംഭിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്. അജ്‌മിർ, ജയ്‌സാൽമീർ, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങി വിവിധ നഗരങ്ങളിൽ നിന്ന് ഫെബ്രുവരിയിൽ സർവിസുകൾ ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. അജ്‌മീർ -മുംബൈ, അഹമ്മദാബാദ്- അമൃത്സർ, ഡൽഹി- അഹമ്മദാബാദ് റൂട്ടുകളിൽ വിമാന സർവിസ് ആരംഭിക്കുന്ന ഏക എയർലൈൻ ഇതായിരിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. കുടാതെ നാല് പുതിയ സീസണൽ ഫ്ലൈറ്റുകളും പുതിയ സർവിസുകളിൽ ഉൾപ്പെടുത്തുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

അഹമ്മദാബാദ്- ബെംഗളൂരു, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ഡൽഹി റൂട്ടുകളിലും ദിവസേന വിമാന സർവിസ് ആരംഭിക്കും. അഹമ്മദാബാദ്-ബാഗ്ദോഗ്ര, ചെന്നൈ- കൊൽക്കത്ത എന്നിവിടങ്ങളിൽ ആഴ്‌ചയിൽ മൂന്ന് ദിവസവും സർവിസ് നടത്തും. പട്‌നയിൽ നിന്ന് ആഴ്‌ചയിൽ അഞ്ച് ദിവസവും ബെംഗളൂരുവിലേക്കും സൂറത്തിലേക്കും ആഴ്‌ചയിൽ രണ്ടുതവണയും സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.