ETV Bharat / bharat

Aircraft Catches Fire | ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു, അപകടം അറ്റകുറ്റപ്പണി നടക്കുന്നതിനിടെ - സ്‌പൈസ്‌ജെറ്റിൽ നിന്ന് തീപടർന്നു

ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റിൽ നിന്ന് തീപടർന്നു. ആളപായമില്ല

SpiceJet  aircraft catches fire at Delhi airport  Delhi airport  flight accident  fire accident  SpiceJet Q400 plane caught fire  ഡൽഹി വിമാനത്താവളം  സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു  സ്‌പൈസ്‌ജെറ്റ്  തീ പിടിത്തം  സ്‌പൈസ്‌ജെറ്റിൽ നിന്ന് തീപടർന്നു  വിമാനത്തിൽ തീപിടിത്തം
Aircraft Catches Fire
author img

By

Published : Jul 26, 2023, 11:41 AM IST

ന്യൂഡൽഹി : അറ്റകുറ്റപ്പണി നടക്കുന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണി നടക്കുന്ന ക്യു 400 വിമാനത്തിന്‍റെ എഞ്ചിനിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ അഗ്‌നിശമന സേനയെത്തി തീ ആണച്ചു.

വിമാനവും മെയിന്‍റനൻസ് ജീവനക്കാരും സുരക്ഷിതാരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. രാത്രി എട്ട് മണിയോടെ നിലത്തിറക്കിയ വിമാനത്തിന്‍റെ എഞ്ചിനുകളിലൊന്നിൽ തീപിടിത്തമുണ്ടായതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

മൊബൈൽ പൊട്ടിത്തെറിച്ചു, വിമാനം താഴെയിറക്കി : ജൂലൈ 17 ന് യാത്രക്കാരന്‍റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കിയിരുന്നു. ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 470 വിമാനം ഉദയ്‌പൂരിലെ ദാബോക്ക് വിമാനത്താവളത്തിലാണ് ലാൻഡിങ് നടത്തിയത്. വിമാനം ടേക്ക്ഓഫ് ചെയ്‌ത് അൽപ സമയത്തിനുള്ളിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു.

തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായതോടെ വിമാനം അടിയന്തരമായി താഴെ ഇറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് താഴെയിറക്കിയ ശേഷം വിദഗ്‌ധമായ പരിശോധന നടത്തി വീണ്ടും യാത്രയ്‌ക്ക് അനുമതി നൽകി. 140 യാത്രക്കാരാണ് വിമാനത്തിൽ അന്ന് ഉണ്ടായിരുന്നത്.

പൈലറ്റ് എത്തിയില്ല, ടേക്ക് ഓഫ് വൈകി : ജൂലൈ 23 ന് പൈലറ്റ് എത്താത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് യാത്ര നടത്തിയത്. ശനിയാഴ്‌ച രാത്രി 9.45ന് ഡൽഹിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം ഞായറാഴ്‌ച രാവിലെ ആറ് മണിക്കാണ് പുറപ്പെട്ടത്. യാത്രക്കാരിൽ പിസി വിഷ്‌ണുനാഥ് എംഎൽഎയും ഉണ്ടായിരുന്നു. തുടർന്ന് വിമാനം പുറപ്പെടാൻ വൈകിയ അവസരത്തിൽ കൈക്കുഞ്ഞുമായി എത്തിയവർക്കും പ്രായമായവർക്കും വിശ്രമിക്കാൻ വേണ്ട സൗകര്യങ്ങൾ പോലും എയർ ഇന്ത്യ ചെയ്‌തില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

Also read : Air India | പൈലറ്റ് എത്തിയില്ല; 8 മണിക്കൂര്‍ വൈകി ഡൽഹി - തിരുവനന്തപുരം എയർ ഇന്ത്യ വിമാനം, പ്രതിഷേധിച്ച് യാത്രക്കാർ

വിമാനത്തിൽ ലൈംഗികാതിക്രമം : ജൂലൈ 19 ന് അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിൽ യാത്രക്കാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ ചെന്നൈ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശിവഗംഗ കാരൈക്കുടി സ്വദേശി ശക്തിയെയാണ് (28) അറസ്‌റ്റ് ചെയ്‌തത്. അബുദാബി വിമാനത്താവളത്തില്‍ വിമാനം യാത്ര തുടങ്ങി അല്‍പ സമയത്തിന് ശേഷം സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതി ഉറക്കെ നിലവിളിക്കുകയായിരുന്നു.

ജീവനക്കാരും യാത്രികരും യുവതിയോട് കാര്യം തെരക്കിയപ്പോൾ പിന്‍സീറ്റിലിരുന്ന യുവാവ് തന്നെ കയറി പിടിച്ചെന്ന് യുവതി പറയുകയായിരുന്നു. എന്നാല്‍ താന്‍ യാത്രയ്ക്കി‌ടെ ഉറങ്ങി പോയെന്നും അബദ്ധത്തില്‍ കൈ തട്ടിയതാണെന്നുമായിരുന്നു യുവാവിന്‍റെ വിശദീകരണം.

Also read : Sexual Harassment | വിമാന യാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.