ETV Bharat / bharat

ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി - Special Court

മുംബൈയിലെ NDPS സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്

Aryan Khan  bail  Special Court  refuse
ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി
author img

By

Published : Oct 20, 2021, 3:22 PM IST

Updated : Oct 20, 2021, 3:45 PM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍(Mumbai cruise drugs case) അറസ്റ്റിലായി കസ്റ്റഡിയില്‍ തുടരുന്ന ഷാരൂഖ് ഖാന്‍റെ(Shah Rukh Khan) മകൻ ആര്യന്‍ ഖാന്‍ (Aryan Khan) അടക്കമുള്ളവരുടെ ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഡിപിഎസ് (NDPS) സെഷന്‍സ് കോടതി തള്ളി.

മുംബൈയിലെ പ്രത്യേക കോടതിയായ എന്‍ഡിപിഎസ് ആണ് ആര്യന്‍ ഖാന്‍റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. ആര്യന്‍ ഖാന്‍റെയും കൂട്ടാളികളായ അര്‍ബാസ് മെര്‍ച്ചന്‍റ്, ഫാഷന്‍ മോഡല്‍ മന്‍മന്‍ ദമെച്ച എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. പ്രത്യേക ജഡ്ജി വിവി പട്ടേലാണ് കേസിലെ വാദം കേട്ടത്.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനൊപ്പം എട്ട് പേര്‍ കേസില്‍ അറസ്റ്റിലായത്. അതേ ദിവസം ഗോവയിലേയ്ക്ക് പോവുകയായിരുന്ന കോര്‍ഡിലിയ ക്രൂയിസിന്‍റെ ദി എംപ്രസ് എന്ന ആഡംബര കപ്പലില്‍ വച്ചു നടന്ന പാര്‍ട്ടിയില്‍ നിന്നും എന്‍സിബി (Narcotics Control Bureau) ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു.

ആര്യന്‍ ഖാനും മെര്‍ച്ചന്‌റും മുംബൈയിലെ ആര്‍തര്‍ കോടതിയിലും ദമേച്ച ബൈക്കുള്ളയിലെ വനിതാ ജയിലിലുമാണ്. സെക്ഷന്‍ 8(സി), 20(ബി), 27, 28, 29, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആര്യന്‍ ഖാനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ആര്യന്‍ ഖാനൊപ്പം എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. ഒക്‌ടോബര്‍ എട്ട് മുതല്‍ ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലാണ്. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ കോടതിയില്‍ നിഷേധിച്ചു.

Read more: ആഡംബര കപ്പലിലെ ലഹരിമരുന്ന്; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Last Updated : Oct 20, 2021, 3:45 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.