ETV Bharat / bharat

സഞ്ജുവിന്‍റെ കന്നി സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ

Sanju Samson Century : ഇതാദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയടിക്കുന്നത്. 114 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സാണ് സഞ്ജു നേടിയത്. എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ഇന്ന് 296 റണ്‍സ് വിജയലക്ഷ്യം കുറിച്ചു.

Etv Bharat
South Africa vs India Third Odi 1 St Innings
author img

By ETV Bharat Kerala Team

Published : Dec 21, 2023, 10:52 PM IST

പാള്‍: മലയാളി താരം സഞ്ജു സാംസണിന്‍റെ കന്നി രാജ്യാന്തര സെഞ്ചുറിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോർ കെട്ടിപ്പടുത്ത് ടീം ഇന്ത്യ. 114 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം സഞ്ജു കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 296 ലെത്തി. 108 റണ്‍സാണ് സഞ്ജു നേടിയത്. ഇതാദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയടിക്കുന്നത് (Sanju Samson Made First ODI Century in South Africa vs India Third ODI).

എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ ഇന്ന് 296 റണ്‍സ് വിജയലക്ഷ്യം കുറിച്ചത്. സഞ്ജുവിന് പുറമെ തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റ ഏകദിനം കളിക്കുന്ന രജത് പട്ടിദാറും സായ് സുദര്‍ശനുമാണ് ഓപ്പണിങ്ങിൽ ക്രീസിലെത്തിയത്. രജത് 22 റൺസെടുത്തും സായ് 10 റൺസെടുത്തും വേഗം മടങ്ങി. നാലാം വിക്കറ്റില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലും സഞ്ജുവും ചേർന്ന് 52 റണ്‍സ് കൂട്ടിചേര്‍ത്തു. 35 പന്തിൽ 21 റൺസുമായാണ് രാഹുൽ മടങ്ങിയത്.

അക്ഷർ പട്ടേൽ (3 പന്തിൽ 1), വാഷിങ്ടൻ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7*), ആവേശ് ഖാൻ (2 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്‌മാൻമാരുടെ സ്‌കോർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന് പകരം രജത് പട്ടിദാറാണ് കളത്തിലിറങ്ങിയത്.

ഇന്ന് ജയം നേടുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും എട്ട് വിക്കറ്റിന്‍റെ ജയം നേടിയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തിയത്.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: സായ് സുദർശൻ, സഞ്ജു സാംസൺ, രജത് പാട്ടിദാർ, തിലക് വർമ, കെഎൽ രാഹുൽ (ക്യാപ്റ്റൻ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ

ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസ്സി വാൻഡർ ദസ്സൻ, എയ്‌ഡൻ മർക്രം (ക്യാപ്റ്റൻ), ഹെന്‍റിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, കേശവ് മഹാരാജ്, നാൻഡ്രേ ബർഗർ, ലിസാദ് വില്യംസ്, ബ്യൂറൻ ഹെൻഡ്രിക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.