ETV Bharat / bharat

Sourav Ganguly on Jadavpur University student death 'ലജ്ജാകരം', ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർഥിയുടെ മരണത്തില്‍ പ്രതികരിച്ച് ഗാംഗുലി

author img

By

Published : Aug 19, 2023, 12:02 PM IST

West Bengal Jadavpur University student death: പശ്ചിമ ബംഗാളിലെ ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർഥി നഗ്നനായ നിലയിലായിരുന്നുവെന്നും പൊലീസ്. ഓഗസ്റ്റ് 9നായിരുന്നു സംഭവം.

Jadavpur University student death  Sourav Ganguly  Jadavpur University student death Sourav Ganguly  Sourav Ganguly about ragging  സൗരവ് ഗാംഗുലി  സൗരഭ് ചൗധരി  ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം  ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർഥിയു  റാഗിങ്  റാഗിങ് മരണം  റാഗിങ്ങിനെ കുറിച്ച് സൗരവ് ഗാംഗുലി  ragging  ragging death  Jadavpur University  Jadavpur University death  വിദ്യാർഥിയുടെ മരണം  student death west bengal  പശ്ചിമ ബംഗാൾ വിദ്യാർഥിയുടെ മരണം
Sourav Ganguly

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ (West Bengal) ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർഥിയുടെ മരണത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി (Sourav Ganguly). 'ലജ്ജാകരം' എന്നായിരുന്നു സംഭവത്തെ സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. 'ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. വളരെ നാണക്കേടുണ്ടാക്കുന്നതും ലജ്ജാകരവുമായ സംഭവം. ഇത്തരം അതിക്രമങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ ഉണ്ടാകണം', ഗാംഗുലി പറഞ്ഞു.

ജാദവ്പൂർ പോലെയുള്ള സർവകലാശാലകൾ പഠിക്കാനുള്ള സ്ഥലങ്ങളാണെന്നും ഇത്തരം സംഭവങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'പഠിക്കാനുള്ള സ്ഥലങ്ങളിലെ നിയമങ്ങൾ കർശനമായിരിക്കണം. പഠനത്തിലായിരിക്കണം പ്രധാന ശ്രദ്ധ', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതിനാണ് ജാദവ്പൂർ സർവകലാശാലയിലെ (Jadavpur University) ഒന്നാം വർഷ ബിരുദ വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച സംഭവം ഉണ്ടായത്. റാഗിങ്ങിനെ (ragging) തുടർന്നാണ് വിദ്യാർഥി മരിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് പൂർവ വിദ്യാർഥികളെയും മറ്റ് എട്ട് വിദ്യാർഥികളെയും കൊൽക്കത്ത പൊലീസ് പിടികൂടി.

സൗരഭ് ചൗധരി (Sourabh Chowdhury) എന്ന പൂർവ വിദ്യാർഥിയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മറ്റ് വിദ്യാർഥികളെയും പിടികൂടി. വിദ്യാർഥിയുടെ മരണത്തിൽ സർവകലാശാലകളിലെ റാഗിങ് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാകുകയാണ്.

ജാദവ്പൂർ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥി റാഗിങ്ങിന് ഇരയായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. തുടർന്ന് കൊൽക്കത്ത പൊലീസ് വെള്ളിയാഴ്‌ച നരഹത്യ കേസ് രജിസ്റ്റർ ചെയ്യുകയും പൂർവ വിദ്യാർഥിയെ പിടികൂടുകയുമായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ഈ വിദ്യാർഥിയോടൊപ്പം താമസിച്ചിരുന്ന പൂർവ വിദ്യാർഥിയായ സൗരഭ് ചൗധരിയെയാണ് പൊലീസ് പിടികൂടിയത്.

മരിച്ച വിദ്യാർഥിയുടെ ഹോസ്റ്റൽ മേറ്റ്‌സിനെയും ചോദ്യം ചെയ്‌തു. ഈ കേസിൽ നിരവധി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സൗരഭ് ചൗധരിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സൗരഭിനൊപ്പമാണ് ഒന്നാം വർഷ വിദ്യാർഥി താമസിച്ചിരുന്നതെന്ന് മരിച്ച യുവാവിന്‍റെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. സൗരഭുമായി താൻ പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നതായും അമ്മ പൊലീസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയാണ് മരിച്ചത്.

ഓഗസ്റ്റ് ഒമ്പതിന് രാത്രി ഏറെ വൈകിയാണ് ഹോസ്റ്റലിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. വലിയ ശബ്‌ദം കേട്ട് വിദ്യാർഥികൾ ഓടിയെത്തി നോക്കുമ്പോൾ കാണുന്നത് വിദ്യാർഥി രക്തത്തിൽ കുളിച്ച് നഗ്നനായി കിടക്കുന്നതാണ്. ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഓഗസ്റ്റ് 10ന് മരിച്ചു. വിദ്യാർഥിയുടെ തലയിലും മറ്റ് ശരീര ഭാഗങ്ങളിലും മുറിവേറ്റ പാടുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി മമത ബാനർജി(Mamata banerjee) വിദ്യാർഥിയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു. എല്ലാവിധ പിന്തുണയും അവർക്ക് ഉറപ്പുനൽകുകയും ചെയ്‌തു. വിദ്യാർഥിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലും പ്രതിഷേധം നടക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.