ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ചർച്ചയിൽ കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അവലോകനം ചെയ്യുകയും വാക്സിനേഷന്‍റെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
യോഗത്തില്‍ കൊവിഡ് പരിശോധനക്കും കേസുകൾ കണ്ടുപിടിക്കുന്നതിനും ജനങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനുമാണ് മുൻഗണന നൽകേണ്ടത് എന്ന് സോണിയ ഗാന്ധി പറഞ്ഞു.
വാക്സിന്‍റെയും മരുന്നുകളുടേയും വെന്‍റിലേറ്ററുകളുടേയും ലഭ്യത സോണിയ വിലയിരുത്തിയതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു.
കൂടുതൽ വായിക്കാൻ: മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും