ETV Bharat / bharat

Sonia Gandhi On Women's Reservation Bill ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണം; വനിത സംവരണ ബില്ലിൽ ചർച്ച ആരംഭിച്ച് സോണിയ ഗാന്ധി - Women Reservation Bill Sonia Gandhi Remarks

Sonia Gandhi started debate on Women's Reservation Bill : ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ലിംഗസമത്വത്തിനായുള്ള സുപ്രധാന ഏടായ വനിത സംവരണ ബില്ലിനെ കോൺഗ്രസ് പിന്തുണയ്‌ക്കുന്നുവെന്ന് സോണിയ ഗാന്ധി

Sonia Gandhi  വനിത സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി  Sonia Gandhi On Womens Reservation Bill  Nari Shakti Vandan Adhiniyam  gender equality in Indian politics  Congress Parliamentary Party Chairperson
Sonia Gandhi On Women's Reservation Bill
author img

By ETV Bharat Kerala Team

Published : Sep 20, 2023, 11:40 AM IST

Updated : Sep 20, 2023, 12:27 PM IST

ഹൈദരാബാദ്: ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ലിംഗസമത്വത്തിനായുള്ള സുപ്രധാന ഏടായ വനിത സംവരണ ബില്ലിന്മേൽ ചർച്ച ആരംഭിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi started debate on Women's Reservation Bill). ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്‌ത്രീകൾക്കായി 33% സീറ്റുകൾ സംവരണം ചെയ്യുന്ന 'നാരി ശക്തി വന്ദൻ അധിനിയം' എന്ന നിർണായക നിയമനിർമാണം സർക്കാർ അവതരിപ്പിച്ചതോടെയാണ് സോണിയ ഗാന്ധി ചർച്ച ആരംഭിച്ചത് (Sonia Gandhi On Women's Reservation Bill).

ബില്ലിനെ പിന്തുണയ്‌ക്കുന്നുവെന്ന് സോണിയ ഗാന്ധി ലോക്‌സഭയിൽ വ്യക്തമാക്കി. വനിത ശാക്തീകരണത്തില്‍ മുൻ പ്രധാനമന്ത്രിമാരുടെ പങ്കും അവർ ഉയർത്തിക്കാട്ടി. ഒപ്പം ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്താമായിരുന്നു എന്നും സോണിയ ഗാന്ധി ചർച്ചയിൽ പറഞ്ഞു.

'കോൺഗ്രസ് ഈ ബില്ലിനെ പിന്തുണയ്‌ക്കുന്നു. ബിൽ പാസായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പക്ഷേ ഒപ്പം ഞങ്ങൾക്ക് ആശങ്കയുമുണ്ട്. ഇന്ത്യൻ സ്‌ത്രീകൾ അവരുടെ രാഷ്‌ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി 13 വർഷത്തോളമായി കാത്തിരിക്കുകയാണ്.

പക്ഷേ ഇപ്പോൾ അവരോട് കുറച്ച് വർഷം കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുന്നു. എത്ര വർഷം? ഇന്ത്യൻ സ്‌ത്രീകളോടുള്ള സർക്കാരിന്‍റെ ഈ പെരുമാറ്റം ഉചിതമാണോ?'- സോണിയ ഗാന്ധി ചോദിച്ചു.

ബിൽ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം ജാതി സെൻസസ് കൂടി നടത്തിവേണം സംവരണത്തിന് ക്രമീകരണം നടത്താനെന്ന നിർദേശവും കോൺഗ്രസ് മുന്നോട്ട് വച്ചു. എസ്‌സി, എസ്‌ടി, ഒബിസി സ്ത്രീകൾക്കും സംവരണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. സർവേയുടെ അടിസ്ഥാനത്തിൽ വനിത സംവരണ ബില്ലിൽ ജാതി സെൻസസ്, ഒബിസി സംവരണം എന്നിവയും ഉൾപ്പെടുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം വനിത സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. കൂടാതെ ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും സ്വപ്‌നങ്ങൾ സ്‌ത്രീകൾ യാഥാർഥ്യമാക്കിയതായും സോണിയ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. വനിത സംവരണ ബില്ലിന്‍റെ ആശയം തങ്ങളുടേതാണെന്ന് സോണിയ ഗാന്ധി നേരത്തെ അവകാശപ്പെട്ടിരുന്നു.

2008ൽ മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്‍റാണ് രാജ്യസഭയിൽ ആദ്യമായി വനിത സംവരണ ബിൽ അവതരിപ്പിച്ചത്. 2010ൽ ഈ ബിൽ വിജയകരമായി പാസാക്കിയെങ്കിലും ലോക്‌സഭയിൽ എത്തിയില്ല. ഇന്ത്യയുടെ രാഷ്‌ട്രീയ ഘടനയിൽ തന്നെ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ബില്ലിന് കഴിയുമെങ്കിലും കാലങ്ങളായി ദേശീയ രാഷ്‌ട്രീയത്തിൽ പ്രധാന വിഷയമായി തുടരുകയായിരുന്നു ഇത്. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത് ഈ ബിൽ പ്രാബല്യത്തിൽ വരുത്തുമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നു.

അതേസമയം പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും അംഗങ്ങൾ ഏകകണ്‌ഠമായി വനിത സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ലിന് ശക്തമായ പിന്തുണ അറിയിച്ചത്. 'നാരി ശക്തി വന്ദൻ അധിനിയം' ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നതാണ് 'നാരി ശക്തി വന്ദൻ അധിനിയം' എന്നും രാജ്യത്തെ മുഴുവൻ സ്‌ത്രീകൾക്കുമായി ഈ ബിൽ നിർമിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട സ്‌തംഭനത്തിനും ഭിന്നതയ്‌ക്കും ഒടുവിലാണ് വനിത സംവരണ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കപ്പെട്ടത്.

READ ALSO: Women Reservation Bill Sonia Gandhi Remarks | വനിത സംവരണ ബിൽ ഇന്ന്; സ്വാഗതം ചെയ്‌ത് സോണിയ ഗാന്ധി

Last Updated : Sep 20, 2023, 12:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.