ETV Bharat / bharat

Sonia Gandhi Announces Six Guarantees Telangana 'തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ വരണമെന്നത് സ്വപ്‌നം' : 6 വാഗ്‌ദാനങ്ങളുമായി സോണിയ ഗാന്ധി

Sonia Gandhi About Telangana Assembly polls : തെലങ്കാനയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടറുകൾ, ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയ വാഗ്‌ദാനങ്ങൾ നടത്തി സോണിയ ഗാന്ധി

Sonia Gandhi Announces Six Guarantees  Telangana Assembly polls  Sonia Gandhi About Telangana Assembly polls  Sonia Gandhi  തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്  സോണിയ ഗാന്ധിയുടെ ആറ് വാഗ്‌ദാനങ്ങൾ  കോൺഗ്രസി പൊതുയോഗം  സോണിയ ഗാന്ധി  സോണിയ ഗാന്ധി തെലങ്കാനയിൽ  കോൺഗ്രസ്
Sonia Gandhi Announces Six Guarantees Telangana
author img

By ETV Bharat Kerala Team

Published : Sep 17, 2023, 9:35 PM IST

ഹൈദരാബാദ് : തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് (Telangana Assembly Polls) മുന്നോടിയായി ആറ് വാഗ്‌ദാനങ്ങൾ (Six Guarantees) നൽകി കോൺഗ്രസ് മുതിർന്ന നേതാവ് സോണിയ ഗാന്ധി (Sonia Gandhi). മഹാലക്ഷ്‌മി പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തുടനീളമുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടറുകൾ, സംസ്ഥാനത്തുടനീളമുള്ള ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ ഉൾപ്പെടുന്നതാണ് ആറ് വാഗ്‌ദാനങ്ങൾ. ഹൈദരാബാദിലെ തുക്കുഗുഡയിൽ നടത്തിയ കോൺഗ്രസിന്‍റെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ കോൺഗ്രസ് സംസ്ഥാനത്ത് അന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പ്രധാന വാഗ്‌ദാനങ്ങളും പാലിച്ചിരുന്നു. അതിന് പിന്നാലെയാണ് സോണിയ ഗാന്ധി അതേ പ്രഖ്യാപനങ്ങൾ തെലങ്കാനയിലും നടത്തിയത്. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ വരണമെന്നത് തന്‍റെ സ്വപ്‌നമാണെന്നും മുന്നോട്ടുവച്ച വാഗ്‌ദാനങ്ങൾ നിറവേറ്റാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം (Congress Working Committee) ഇന്ന് അവസാനിക്കുമ്പോൾ അഞ്ച് സംസ്ഥാനങ്ങളിലും വ്യക്തമായ ജനവിധി ലഭിക്കുമെന്ന് പാർട്ടി നേതാക്കൾ ശുഭാപ്‌തി വിശ്വാസം പ്രകടമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും സിഡബ്ല്യുസിയിൽ ചർച്ച ചെയ്‌തതായാണ് വിവരം.

Also Read : INDIA Must Fight Unitedly With Alliance Against BJP Sonia Gandhi 'ഇന്ത്യ' സംഘത്തിനൊപ്പം ബിജെപിക്കെതിരെ ഐക്യത്തോടെ പോരാടണം: സോണിയ ഗാന്ധി

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഖാർഗെ : അതേസമയം, പാർലമെന്‍റിൽ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങളെ അപലപിക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന പാർട്ടി പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. രാജ്യം ഗുരുതരമായ ആഭ്യന്തര വെല്ലുവിളികളാണ് നേരിടുന്നതെന്നും പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, മണിപ്പൂർ കലാപം, വർധിച്ചുവരുന്ന അസമത്വവും കർഷകരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികൾ തുടങ്ങി മോദി സർക്കാർ എല്ലാ മേഖലയിലും സമ്പൂർണ പരാജയമാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയവയ്‌ക്കുള്ള അവകാശം പൊതുജനങ്ങൾക്ക് ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നതായി അറിയിച്ച അദ്ദേഹം ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ പ്രതിപക്ഷത്തുള്ള 27 പാർട്ടികളും ഒന്നിച്ചാണെന്നും കൂട്ടിച്ചേർത്തു.

Read More : Mallikarjun Kharge Against Modi Regime In CWC 'രാജ്യം നേരിടുന്നത് ഗുരുതരമായ ആഭ്യന്തര വെല്ലുവിളികൾ, മോദി സർക്കാർ എല്ലാ മേഖലയിലും പരാജയം': ഖാർഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.