ETV Bharat / bharat

Sonagachi Sex Workers Durgotsav: 'മത പുരോഹിതര്‍ക്ക് സോനാഗച്ചിയിലേക്ക് ക്ഷണം'; മതസൗഹാര്‍ദം ലക്ഷ്യമെന്ന് ലൈംഗിക തൊഴിലാളികള്‍ - ദുര്‍ഗ പൂജ

sex workers invite Religious heads in Durgotsav : ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍, സിഖ് പുരോഹിതന്മാരെയാണ് പ്രധാനമായും ദുർഗപൂജയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. മതസൗഹാര്‍ദം കൈമാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ലൈംഗിക തൊഴിലാളി സംഘടന

Sonagachi Durgotsav  sex workers invite Religious heads  Sonagachi Durgotsav sex workers  Sex workers Sonagachi  Sonagachi  സോനാഗച്ചിയിലെ ദുര്‍ഗ പൂജ  ലൈംഗിക തൊഴിലാളികള്‍  ലൈംഗിക തൊഴിലാളി സംഘടന  സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍  ദുര്‍ഗ പൂജ  സോനാഗച്ചി
Sonagachi Durgotsav
author img

By ETV Bharat Kerala Team

Published : Oct 5, 2023, 10:58 AM IST

കൊല്‍ക്കത്ത : സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ഇത്തവണ സംഘടിപ്പിക്കുന്ന ദുര്‍ഗ പൂജയിലേക്ക് (Sonagachi Durgotsav) മത പുരോഹിതര്‍ക്ക് ക്ഷണം. വിവിധ മതങ്ങളില്‍ നിന്നുള്ള പുരോഹിതന്മാരെയാണ് ദുര്‍ഗ പൂജയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍, സിഖ് സമുദായങ്ങളില്‍ നിന്നുള്ള പുരോഹിതന്മാരാണ് പ്രധാനമായും ക്ഷണിക്കപ്പെട്ട അതിഥികള്‍ (sex workers invite Religious heads in Durgotsav).

കഴിഞ്ഞ 10 വര്‍ഷമായി ലൈംഗിക തൊഴിലാളികള്‍ സോനാഗച്ചിയില്‍ (Sex workers Sonagachi) ദുര്‍ഗ പൂജ സംഘടിപ്പിച്ചു വരുന്നു. എന്നാല്‍ ഇത്തവണ മത പുരോഹിതരെ ക്ഷണിച്ചു കൊണ്ട് പൂജ വ്യത്യസ്‌തമാക്കാന്‍ ഒരുങ്ങുകയാണ് ലൈംഗിക തൊഴിലാളികള്‍. വീര്‍ഭൂമിയിലെ താരാപീഠത്തിലെ പ്രധാന പുരോഹിതന്‍, ഗുരുദ്വാര പുരോഹിതന്‍, നഖോഡ മസ്‌ജിദ് ഇമാം തുടങ്ങിയവര്‍ അതിഥി പട്ടികയില്‍ ഉണ്ട്. ഇത്തവണത്തെ പൂജ ഈ പുരോഹിതര്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ വിമന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി വിശാഖ ലഷ്‌കര്‍ പറഞ്ഞു.

'ലൈംഗിക തൊഴിലാളികള്‍ മതത്തിന്‍റെ പേരില്‍ പരസ്‌പരം പോരടിക്കുന്നില്ല. ഞങ്ങളെ തേടിയെത്തുന്നവരും മതം നോക്കിയല്ല വരുന്നത്. പക്ഷേ അവര്‍ ഞങ്ങളുടെ അടുത്ത് നിന്ന് പോയി കഴിഞ്ഞാല്‍ അവര്‍ ഹിന്ദു, മുസ്‌ലിം, സിഖ് എന്നിങ്ങനെ സ്വയം തരംതിരിക്കുന്നു. അതുകൊണ്ട്, എല്ലാ മതങ്ങളും തമ്മിലുള്ള സൗഹാര്‍ദം കൈമാറാന്‍ ഞങ്ങള്‍ സോനാഗച്ചിയില്‍ ശ്രമിക്കുന്നു' -വിശാഖ ലഷ്‌കര്‍ പറഞ്ഞു.

'ലൈംഗിക തൊഴിലില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ട സ്‌ത്രീകള്‍ ഉണ്ട്. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ മതത്തിന്‍റെയും ജാതിയുടെയും പ്രശ്‌നങ്ങള്‍ ഇല്ല. ഞങ്ങളുടെ പൂജയില്‍ എല്ലാ മതസ്ഥരെയും ക്ഷണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നഖോഡ മസ്‌ജിദ്, ഗുരുദ്വാര, ദക്ഷിണേശ്വര്‍, താരാപീഠ് എന്നിവിടങ്ങളിലെ പുരോഹിതര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്' -വിശാഖ ലക്‌ഷര്‍ കൂട്ടിച്ചേര്‍ത്തു.

പുരോഹിതര്‍ക്ക് പുറമെ ഉദ്യോഗസ്ഥരെയും മന്ത്രി ശശി പഞ്ചയേയും ക്ഷണിക്കുമെന്നും അവര്‍ പറഞ്ഞു. 7.5 ലക്ഷം രൂപ ചെലവിലാണ് ഇത്തവണ ലൈംഗിക തൊഴിലാളികള്‍ ദുര്‍ഗ പൂജ നടത്തുന്നത്. 400 കിലോഗ്രാം അരി, 400 കിലോഗ്രാം പരിപ്പ്, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ പ്രധാന വിഭവമായ ഖിച്‌ഡി ഒരുക്കുമെന്നും വിശാഖ പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏരിയ ആണ് സോനാഗച്ചി. പശ്ചിമ ബംഗാളില്‍ 56 റെഡ് ലൈറ്റ് ഏരിയകള്‍ ഉണ്ട്. ഇതില്‍ കൊല്‍ക്കത്തയിലും സമീപത്തെ അഞ്ച് ജില്ലകളിലെ റെഡ് ലൈറ്റ് ഏരിയകളിലാണ് ദുര്‍ഗ പൂജ നടക്കുന്നത്. സോനാഗച്ചി, അസന്‍സോള്‍, ദുര്‍ഗാപൂര്‍, ജല്‍പായ്‌ഗുരി, ബാങ്കുരയിലെ ബിഷ്‌ണുപൂര്‍ എന്നിവിടങ്ങിലാണ് ലൈംഗിക തൊഴിലാളികള്‍ ദുര്‍ഗ പൂജ സംഘടിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.