ETV Bharat / bharat

കുടുംബ വഴക്ക് ; പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ, കത്തി വാങ്ങിയത് ഓണ്‍ലൈനായി - കൊലപാതകം

ബിഹാറിലെ നളന്ദയിൽ മാർച്ച് 16നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതിയെ ഇന്നാണ് പൊലീസിന് പിടികൂടാനായത്.

പിതാവിനെ കൊലപ്പെടുത്തി മകൻ  Son allegedly killed his father  Son killed his father in Bihar  Bihar Crime  ബിഹാർ ക്രൈം വാർത്തകൾ  പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ  പൊലീസ്  സനോജ് സിങ്  കൊലപാതകം  നളന്ദ
പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ
author img

By

Published : Mar 31, 2023, 11:05 PM IST

നളന്ദ (ബിഹാർ): കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ. ബിഹാറിലെ നളന്ദയിലെ ഗിരിയക് പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ധോരാഹി ഗ്രാമത്തിലെ സനോജ് സിങിനെയാണ് ഇയാളുടെ മകൻ കുത്തി കൊലപ്പെടുത്തിയത്. മാർച്ച് 16നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്

എൻഎച്ച്-31ൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്കിടെയാണ് സനോജ് സിങിന് കുത്തേറ്റത്. അജ്ഞാതരായ കുറ്റവാളികൾ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്ന രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നത്. പ്രതിയെ കണ്ടെത്താനാകാത്തതിനാൽ നളന്ദ എസ്‌പി വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനോജിനെ കൊലപ്പെടുത്തിയത് സ്വന്തം മകനാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങൾ മൂലമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഓണ്‍ലൈനിൽ നിന്ന് വാങ്ങിയതാണെന്നും പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

'എൻഎച്ച്-31-ലെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഗാർഡ് സനോജ് സിങ്ങിനെ സ്വന്തം മകൻ കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊലപാതകത്തിനായി പ്രതി ഓൺലൈനിൽ കത്തി ഓർഡർ ചെയ്‌തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.' രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ പറഞ്ഞു.

കൊലപാതകങ്ങളിൽ ഞെട്ടി നളന്ദ: അടുത്തിടെ നളന്ദയിൽ തന്നെ സ്വത്ത് കൈക്കലാക്കാൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയിലായിരുന്നു. നിതീഷ് കുമാര്‍ എന്ന യുവാവാണ് ഭാര്യ സംഗീത ദേവിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.

മാര്‍ച്ച് 19 മുതല്‍ യുവതിയെ കാണ്മാനില്ലായിരുന്നു. യുവതിക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇവരുടെ ശരീര ഭാഗങ്ങൾ കണ്ടെടുക്കുന്നത്. തെരുവ് നായ്‌ക്കൾ ആക്രമിച്ച് നശിപ്പിച്ച നിലയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൈകാലുകളും കഴുത്തും കണ്ടെടുക്കുകയുമായിരുന്നു.

ALSO READ: സ്വത്ത് കൈക്കലാക്കാന്‍ ഭാര്യയെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; തെരുവുനായ മണ്ണ് കുഴിച്ചതോടെ കൊലപാതകവിവരം പുറത്ത്

മകളെ കൊലപ്പെടുത്തി പിതാവ്: കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ കുടുംബ വഴക്കിനെ തുടർന്ന് രണ്ട് വയസുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് പിടികൂടിയിരുന്നു. ഉദയ്‌പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള തടാകത്തിൽ എറിയികയായിരുന്നു.

കുട്ടിയുടെ അമ്മ ഇരുവരെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ഈ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തെരച്ചിലിൽ സമീപത്തെ വനമേഖലയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.