ETV Bharat / bharat

അംബാനിയുടെ വസതിക്ക് സമീപത്തെ സ്ഫോടക വസ്തു; കേസ് എന്‍ഐഎ ഏറ്റെടുത്തത് ദുരൂഹതയെന്ന് ഉദ്ദവ് താക്കറെ - Mukesh Ambani

മുംബൈ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചിരുന്ന കേസ്‌ മഹാരാഷ്‌ട്ര സർക്കാർ ഭീകര വിരുദ്ധ സേനയ്‌ക്ക്‌ (എടിഎസ്) കൈമാറി മൂന്ന്‌ ദിവസം തികയും മുൻപാണ്‌ കേസ്‌ കേന്ദ്രം എൻ‌ഐ‌എയ്ക്ക് കൈമാറിയിരിക്കുന്നത്

മുകേഷ്‌ അംബാനി  കാർ കണ്ടെത്തിയ സംഭവം  എൻഐഎ  ദുരൂഹത  ഉദ്ദവ്‌ താക്കറെ  Something fishy'  NIA taking over probe  Mukesh Ambani  Uddhav Thackeray
അംബാനിയുടെ വസതിയ്‌ക്ക്‌ മുമ്പിൽ കാർ കണ്ടെത്തിയ സംഭവം എൻഐഎ ഏറ്റെടുത്തതിൽ ദുരൂഹത;ഉദ്ദവ്‌ താക്കറെ
author img

By

Published : Mar 9, 2021, 8:07 AM IST

മുംബൈ: മുകേഷ്‌ അംബാനിയുടെ വസതിയ്‌ക്ക്‌ മുമ്പിൽ സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ സംഭവം എൻഐഎ ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെ.

മുംബൈ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചിരുന്ന കേസ്‌ മഹാരാഷ്‌ട്ര സർക്കാർ ഭീകര വിരുദ്ധ സേനയ്‌ക്ക്‌ (എടിഎസ്) കൈമാറി മൂന്ന്‌ ദിവസം തികയും മുൻപാണ്‌ കേസ്‌ കേന്ദ്രം എൻ‌ഐ‌എയ്ക്ക് കൈമാറിയിരിക്കുന്നത്‌. മഹാരാഷ്‌ട്ര ആവശ്യപ്പെടാതെയും സംസ്ഥാന സർക്കാരിനെ അറിയിക്കാതെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ടാണ്‌ അന്വേഷണം കൈമാറിയത്‌.

അതിൽ എന്തോ ദുരൂഹതയുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അത് കണ്ടെത്തുമെന്നും താക്കറെ കൂട്ടിച്ചേർത്തു. കൂടാതെ പാർലമെന്‍റ്‌ അംഗം മോഹൻ ഡെൽക്കറിന്‍റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.