ETV Bharat / bharat

ബോയിങ് 737 വിമാനങ്ങളുടെ അനുമതി വൈകും - ബോയിംങ് വാണിജ്യ വിമാനങ്ങൾ

ഇൻഡോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളിൽ 346 പേർ മരിച്ചതിനു പിന്നാലെയായിരുന്നു മാക്‌സ് വിമാനങ്ങൾ പറത്തുന്നത് വിലക്കിയത്.

DGCA  India’s Aviation Regulator To Take ‘Some Time’ Before Deciding On Boeing  Boeing 737 MAX planes  Boeing Commercial Airplanes  ബോയിംങ് 737 വിമാനങ്ങൾ  എഫ്.എ.എ അനുമതി ലഭിച്ചു  ബോയിംങ് വാണിജ്യ വിമാനങ്ങൾ  പറക്കാനുള്ള അനുമതിക്ക് സമയമെടുക്കുമെന്ന് ഡി.ജി.സി.എ
ബോയിംങ് 737 വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതിക്ക് സമയമെടുക്കുമെന്ന് ഡി.ജി.സി.എ
author img

By

Published : Nov 19, 2020, 7:24 AM IST

ന്യൂഡൽഹി: രാജ്യത്ത് ബോയിങ് 737 മാക്‌സ് വിമാനങ്ങൾ പറത്താനുള്ള അനുമതി നൽകാൻ കുറച്ച് സമയമെടുക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ബോയിങ് 737 മാക്‌സ് വിമാനങ്ങൾ പറത്താൻ യു.എസ്. ഫെഡൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ.) അനുമതി നൽകിയ സാഹചര്യത്തിലായിരുന്നു ഡി.ജി.സി.എയുടെ പ്രതികരണം. എഫ്‌.എ‌.എ അനുമതി പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും ഇതിന് കുറച്ച് സമയമെടുക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

ഇന്ത്യയിൽ ബി 737 മാക്‌സ് വിമാനങ്ങളുടെ ഏക ഓപ്പറേറ്റർ സ്പൈസ്ജെറ്റ് ആണ്. ഇതുവരെ 12 ബോയിങ് 737 മാക്‌സ് 8 പ്ലാനുകൾ എയർലൈൻ ഏറ്റെടുത്തു. ബി 737 മാക്‌സ് പറക്കാൻ ഇന്ത്യ അനുമതി നൽകുന്നതിന് മുന്നോടിയായി പൈലറ്റുമാർക്ക് നിർബന്ധിത പരിശീലനം നൽകേണ്ട ആവശ്യകതയുണ്ടെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.