ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍) : കടുത്ത മഞ്ഞില്‍ അസുഖം മൂര്‍ച്ഛിച്ച് പ്രയാസപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് വഴിയിലെ മഞ്ഞ് നീക്കം ചെയ്യുന്ന സ്‌നോപ്ലോ ഡ്രൈവര്‍. സെന്‍ട്രല്‍ കശ്‌മീരിലെ ബുദ്‌ഗാം ജില്ലയില്‍ കടുത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ഏതാണ്ട് ഒറ്റപ്പെട്ടുപോയ ഖാന്‍ സാഹിബ് പ്രദേശത്ത് അസുഖം കൊണ്ട് ബുദ്ധിമുട്ടിയ കുഞ്ഞിനെയും കുടുംബത്തെയുമാണ് ഇദ്ദേഹം ആശുപത്രിയിലെത്തിച്ചത്. മഞ്ഞ് മൂടിയ പ്രദേശങ്ങളില്‍ നിന്ന് നീക്കിതുടങ്ങിയെങ്കിലും ഗ്രാമപ്രദേശത്തെ ശുചീകരണ പ്രവൃത്തികള്‍ക്ക് തടസം നേരിട്ടിരുന്നു. അതിനിടെയാണ് കുഞ്ഞിന്‍റെ അസുഖത്തെക്കുറിച്ചുള്ള വിവരം ഇദ്ദേഹം അറിയുന്നതും സഹായഹസ്‌തം നീട്ടുന്നതും.
രോഗവിവരം അറിഞ്ഞതും മഞ്ഞ് നീക്കം ചെയ്യുന്ന യന്ത്രവുമായി (സ്നോ കട്ടർ മെഷീൻ) അദ്ദേഹം ഖാന്‍ സാഹിബിലേക്ക് തിരിച്ചു. തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടി റോഡിലെ മഞ്ഞ് നീക്കം ചെയ്യുകയും കുഞ്ഞിനെ മാതാപിതാക്കളോടൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. കുട്ടിയെ സമയബന്ധിതമായി എത്തിക്കാനായതോടെ മികച്ച ചികിത്സയും ലഭ്യമായി. കുട്ടിയുടെ ജീവന്‍ രക്ഷിച്ചതില്‍ ഡ്രൈവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.