ETV Bharat / bharat

Sky Force Teaser : പാകിസ്ഥാനെതിരായ ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ കഥയുമായി സ്‌കൈ ഫോഴ്‌സ് ; ഗാന്ധി-ശാസ്‌ത്രി ജന്മവാര്‍ഷികത്തില്‍ ടീസര്‍ - അക്ഷയ്‌ കുമാര്‍

Akshay Kumar drops Sky Force Teaser : മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്‍മവാര്‍ഷിക ദിനത്തില്‍ സ്‌കൈ ഫോഴ്‌സ്‌ ടീസര്‍ പുറത്തുവിട്ട് അക്ഷയ്‌ കുമാര്‍

Akshay Kumar  Sky Force  Akshay Kumar in Sky Force  Sky Force release date  Sky Force teaser  Sky Force trailer  Veer Pahariya  Veer Pahariya in Sky Force  സ്‌കൈ ഫോഴ്‌സ്‌ ടീസര്‍  സ്‌കൈ ഫോഴ്‌സ്‌  അക്ഷയ്‌ കുമാര്‍  സ്‌കൈ ഫോഴ്‌സ്‌ റിലീസ്
Sky Force Teaser
author img

By ETV Bharat Kerala Team

Published : Oct 2, 2023, 5:15 PM IST

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്‌ കുമാറിന്‍റെ (Akshay Kumar)പുതിയ ചിത്രമാണ് 'സ്‌കൈ ഫോഴ്‌സ്‌' (Sky Force). സിനിമയുടെ ടീസര്‍ (Sky Force Teaser) റിലീസ് ചെയ്‌തു. മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടെയും ജന്മവാര്‍ഷിക ദിനത്തിലാണ് നിര്‍മാതാക്കള്‍ ടീസര്‍ റിലീസ് ചെയ്‌തത്.

1965 സെപ്റ്റംബര്‍ ആറിന് ആരംഭിച്ച ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പാക് പ്രസിഡന്‍റ് മുഹമ്മദ് അയൂബ് ഖാന്‍ (Former Pakistan President Muhammad Ayub Khan) നടത്തിയ പ്രസ്‌താവനയുടെ ശബ്ദരേഖയോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടർന്ന്, ലാൽ ബഹദൂർ ശാസ്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ടീസറില്‍ കാണാനാവുക.

അക്ഷയ്‌ കുമാറാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ 'സ്‌കൈ ഫോഴ്‌സ്‌' ടീസര്‍ റിലീസ് ചെയ്‌തത്. ടീസര്‍ റിലീസിനൊപ്പം 'സ്‌കൈ ഫോഴ്‌സി'ന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടീസറിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

'ഗാന്ധിയുടെയും ശാസ്‌ത്രിയുടെയും ജന്‍മവാര്‍ഷിക ദിനത്തില്‍ രാജ്യം മുഴുവന്‍ പറയുന്നത് ജയ് ജവാൻ, ജയ് കിസാൻ, ജയ് സയൻസ്, ജയ് റിസർച്ച് എന്നാണ്. രാജ്യം നടത്തിയ ആദ്യത്തെയും മാരകവുമായ വ്യോമാക്രമണത്തിന്‍റെ അവിശ്വസനീയമായ കഥ പ്രഖ്യാപിക്കാൻ ഇന്നത്തെ ദിവസത്തേക്കാള്‍ മറ്റൊരു മികച്ച ദിനമില്ല. ജയ്‌ ഹിന്ദ്, ജയ്‌ ഭാരത്. ജിയോ സ്‌റ്റുഡിയോസും ദിനേശ് വിജനും ചേര്‍ന്നവതരിപ്പിക്കുന്ന സ്കൈ ഫോഴ്‌സ്‌ 2024 ഒക്ടോബർ 2ന് തിയേറ്ററുകളില്‍ എത്തും' -'സ്‌കൈ ഫോഴ്‌സ്‌' ടീസര്‍ പങ്കുവച്ച് അക്ഷയ്‌ കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്ന വീര്‍ പഹാറിയയും സ്‌കൈ ഫോഴ്‌സിന്‍റെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അക്ഷയ്‌ കുമാറിന്‍റെ പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. ജാന്‍വി കപൂറിന്‍റെ സഹോദരി ഖുഷി കപൂറും കമന്‍റ്‌ ചെയ്‌തിട്ടുണ്ട്. വീര്‍ പഹാറിയയ്‌ക്ക് ഹാന്‍ഡ്‌ ക്ലാപ്പിംഗ് ഇമോജികളാണ് ഖുഷി കപൂര്‍ നല്‍കിയിരിക്കുന്നത്. 'കാത്തിരിക്കാൻ വയ്യ' -എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ഭരണകാലമാണ് ചിത്ര പശ്ചാത്തലം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പാകിസ്‌താനെതിരായ ഇന്ത്യയുടെ ആദ്യത്തെയും മാരകവുമായ വ്യോമാക്രമണത്തിൽ പങ്കെടുത്തവരുടെ ദേശസ്‌നേഹം, ധീരത,എന്നിവ ഉൾക്കൊള്ളുന്നതാണ് സിനിമയുടെ കഥ.

സന്ദീപ് കെൽവാണിയും അഭിഷേക് കപൂറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ദിനേശ് വിജൻ, ജ്യോതി ദേശ്‌പാണ്ഡെ, അമർ കൗശിക് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.അതേസമയം മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ (Mission Raniganj The Great Bharat Rescue) ആണ് അക്ഷയ്‌ കുമാറിന്‍റെ മറ്റൊരു പുതിയ ചിത്രം.

Also Read: Akshay Kumar In Lucknow For Sky Force Shoot : സ്കൈ ഫോഴ്‌സിനായി അക്ഷയ് കുമാർ ലഖ്‌നൗവില്‍ ; ആക്ഷൻ സീക്വൻസുകള്‍ ചോര്‍ന്നു ; വീഡിയോ വൈറല്‍

കൂടാതെ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. 2024 ഫെബ്രുവരി 16നാണ് ചിത്രം റിലീസ് ചെയ്യുക. ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള 'ബഡേ മിയാൻ ചോട്ടെ മിയാൻ' (Bade Miyan Chote Miyan), 'ഹൗസ്‌ഫുള്‍ 5' (Housefull 5) എന്നിവയാണ് അക്ഷയ്‌ കുമാറിന്‍റെ മറ്റ് പുതിയ പ്രൊജക്‌ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.