ETV Bharat / bharat

ഉത്തർപ്രദേശിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി ; 9 തൊഴിലാളികൾ മരിച്ചു - ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളികൾ മരിച്ചു

കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

boiler explodes in a factory  Hapur factory explosion  കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി  ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളികൾ മരിച്ചു  ഹാപൂർ കെമിക്കൽ ഫാക്‌ടറി
ഉത്തർപ്രദേശിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ആറ് തൊഴിലാളികൾ മരിച്ചു
author img

By

Published : Jun 4, 2022, 5:18 PM IST

Updated : Jun 4, 2022, 10:34 PM IST

ഹാപൂർ (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം. ഹാപൂർ ജില്ലയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾ ഫാക്‌ടറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊഴിലാളികളുടെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഐജിയും കമ്മിഷണറും ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അപകടത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Last Updated : Jun 4, 2022, 10:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.