ETV Bharat / bharat

ശിരുവാണി ഡാം : കോയമ്പത്തൂരിന്‍റെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ പിണറായിക്ക് കത്തയച്ച് എം.കെ സ്റ്റാലിന്‍ - പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി അണക്കെട്ട്

പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി അണക്കെട്ട് കോയമ്പത്തൂരിന്‍റെ പ്രധാന ജലസ്രോതസ്സാണ്

Siruvani Dam TN CM urges Pinarayi Vijayan intervention  കോയമ്പത്തൂരിന്‍റെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ പിണറായിക്ക് കത്തയച്ച് സ്റ്റാലിന്‍  പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി അണക്കെട്ട്  ശിരുവാണി അണക്കെട്ട് വിഷയത്തില്‍ പിണറായി വിജയന്‍ ഇടപെടണമെന്ന് സ്റ്റാലിന്‍
ശിരുവാണി ഡാം: കോയമ്പത്തൂരിന്‍റെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ പിണറായിക്ക് കത്തയച്ച് സ്റ്റാലിന്‍
author img

By

Published : Jun 19, 2022, 11:05 PM IST

ചെന്നൈ : ശിരുവാണി അണക്കെട്ട് വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ അണക്കെട്ട് കോയമ്പത്തൂരിന്‍റെ പ്രധാന ജലസ്രോതസ്സാണ്. ഇവിടുത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ സംഭരണശേഷിയുടെ പൂര്‍ണ അളവില്‍ (Full Reservoir Level) ജലം നിലനിര്‍ത്താന്‍ ഇടപെടണമെന്ന് സ്റ്റാലിന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

അണക്കെട്ടിൽ നിന്ന് കേരളം പ്രതിദിനം ഒന്‍പത് കോടി ലിറ്റർ വെള്ളമാണ് കോയമ്പത്തൂരിലേക്ക് തുറന്നുവിടേണ്ടത്. എന്നാൽ, നിലവില്‍ വെള്ളം തുറന്നുവിടുന്നത് കുറച്ചത് കുടിവെള്ള ക്ഷാമത്തിന് കാരണമായിട്ടുണ്ട്. കേരള ജലസേചന വകുപ്പ് ശിരുവാണി അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ് 877 മീറ്ററായി കുറച്ചിരുന്നു. ഇത് പൂര്‍ണ റിസർവോയർ ലെവലിന്‍റെ 878.50 മീറ്ററായി നിലനിർത്തണം.

ജലനിരപ്പ് 1.5 മീറ്ററായി കുറച്ചത് മൂലം മൊത്തം സംഭരണത്തിന്‍റെ 19 ശതമാനമായ 122.05 ദശലക്ഷം ഘനയടി വെള്ളത്തിന്‍റെ കുറവാണുണ്ടായത്. ഈ നടപടി വേനൽക്കാലത്ത് കോയമ്പത്തൂരിന്‍റെ ജല ഉപയോഗത്തില്‍ ദൗര്‍ലഭ്യം സൃഷ്‌ടിക്കുന്നു. കരാറിൽ പറഞ്ഞിട്ടുള്ള 1.30 ടി.എം.സിയിൽ കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തിന് ലഭിച്ചത് 0.484 ടി.എം.സി മുതൽ 1.128 ടി.എം.സി വരെ അളവിലുള്ള വെള്ളമാണ്. ഫെബ്രുവരിയിൽ പിണറായി വിജയന് കത്തയച്ചിട്ടും പുനസ്ഥാപിക്കാൻ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റാലിൻ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.