ETV Bharat / bharat

സ്വര്‍ണക്കടത്തിന് സിംഗപ്പൂര്‍ തെരഞ്ഞെടുക്കുന്നത് എന്തിന്? ഇന്ത്യയിലേക്ക് മടങ്ങുന്നവർ സ്വർണക്കടത്തുകാരായി മാറുന്നോ ?

author img

By ETV Bharat Kerala Team

Published : Dec 17, 2023, 5:24 PM IST

Singapore Changi airport gold smuggling: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ സ്വർണ കള്ളക്കടത്തിന്‍റെ ഭാഗമാകുന്നു.

Gold smuggling  Gold smuggling in India  Gold smuggling from Singapore Changi airport  Singapore Changi airport gold smuggling  Singapore gold smugglers recruit Indian workers  Indian workers act as gold carriers in Singapore  സ്വർണ കള്ളക്കടത്ത്  സിംഗപ്പൂരിൽ നിന്നും സ്വർണക്കടത്ത്  സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം സ്വർണക്കടത്ത്
Singapore gold smugglers recruit Indian workers as gold carriers

സിംഗപ്പൂർ: സിംഗപ്പൂരിലെ ചാംഗി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങുന്ന തൊഴിലാളികൾ സ്വർണ കള്ളക്കടത്ത് (Singapore Changi airport gold smuggling) വാഹകരായി മാറുന്നതായി റിപ്പോർട്ട്. സ്വർണ കള്ളക്കടത്തുകാർ ചാംഗി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ സമീപിച്ച് ഒരു നിശ്ചിത തുകയ്‌ക്ക് സ്വർണം കൈമാറുന്നതായാണ് ഞായറാഴ്‌ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതിനായി താൽപര്യം കാണിക്കുന്ന യാത്രക്കാരെ വിമാനത്താവളത്തിന്‍റെ തിരക്കൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഇടപാട് നടത്തുകയാണ് ചെയ്യുന്നത് (Singapore gold smugglers recruit Indian workers). യാത്രക്കാർ ഇന്ത്യയിൽ ഇറങ്ങുന്ന ഉടൻ തന്നെ ഏജന്‍റുമാരെത്തി സ്വർണം വാങ്ങിക്കുമെന്നാണ് 'ദി സ്ട്രെയിറ്റ്സ് ടൈംസ്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്‌തത്.

സിംഗപ്പൂരിൽ സ്വർണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ യാത്രക്കാർ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ല. എങ്കിലും, കൈവശമുള്ള സ്വർണം വെളിപ്പെടുത്താതെയിരിക്കുന്നത് ഇന്ത്യയിൽ നിയമ ലംഘനം ആയിരിക്കുമെന്നാണ് സിംഗപ്പൂരിലെ ജെം ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് മുഹമ്മദ് ബിലാൽ പറയുന്നത്.

പുരുഷന്മാർക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവദിച്ച നികുതി രഹിത സ്വർണ്ണത്തിന്‍റെ അളവ് 20 ഗ്രാം ആണ്. ഇതിന്‍റെ പരമാവധി മൂല്യം 50,000 രൂപ (800 സിംഗപ്പൂർ ഡോളർ) ആണ്. എന്നാൽ ഇന്ത്യൻ വനിതകൾക്ക് കൊണ്ടുവരാനാകുന്ന നികുതി രഹിത സ്വർണ്ണത്തിന്‍റെ അളവ് ഇരട്ടിയാണ്. എന്നാൽ ഈ പരിധിക്ക് മുകളിൽ കൊണ്ടുപോകുന്ന സ്വർണാഭരണങ്ങൾക്ക് കസ്റ്റംസ് തീരുവ ഉണ്ടാകും.

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ സ്വർണക്കടത്തിന്‍റെ ഭാഗമാക്കുന്ന രീതി (Indian workers act as gold smugglers at Singapore Changi airport) പുതിയതല്ലെന്നും പതിറ്റാണ്ടുകളായി തുടരുന്നതാണെന്നും ബിലാൽ പറഞ്ഞു. വിമാനത്താവളത്തിന്‍റെ ടെർമിനൽ 1ൽ വാഹകരാവാൻ തയ്യാറുള്ള യാത്രക്കാർക്കായി കാത്തു നിൽക്കുന്ന സ്വർണ കള്ളക്കടത്തുകാർ നിയമപരമായ പരിധി കടക്കുന്ന 25 ഗ്രാമിനും 30 നും ഇടയിലുള്ള ആഭരണങ്ങളാണ് ഇവർ വഴി ഇന്ത്യയിലെത്തിക്കാൻ ആഗ്രഹിക്കുന്നത്.

അതേസമയം ഇന്ത്യയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കമുള്ള അധികാരികൾ സ്വർണക്കടത്തിന്‍റെ ഭാഗമാകുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗൾഫ്, മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയെ അപേക്ഷിച്ച് സ്വർണത്തിന് വിലകുറവാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവ് ഇന്ത്യയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്‍റെ വില ഏകദേശം 6,177 രൂപ (99 സിംഗപ്പൂർ ഡോളർ) വിലവരും. എന്നാൽ സിംഗപ്പൂരിൽ ഇതിന് ഏകദേശം 5,765 രൂപ (92.40 സിംഗപ്പൂർ ഡോളർ) വിലവരൂ.

ഇതാണ് ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് (gold smuggling) വർധിക്കുന്നതിന് കാരണം. സിംഗപ്പൂരിൽ നിന്ന് കൊണ്ടുപോകാവുന്ന സ്വർണ്ണമുൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ അളവിന് ഭാര പരിധിയില്ലെന്നതും മറ്റൊരു കാരണമാവാം.

Also read: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അര കോടിയുടെ സ്വർണവുമായി 3 പേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.