ETV Bharat / bharat

ഇന്ന് 'twosday', 22.02.22... ആകെയൊരു രണ്ട് മയം... അറിയാം പ്രത്യേകതകൾ

author img

By

Published : Feb 22, 2022, 12:58 PM IST

നമ്മുടെ ജീവിത കാലയളവില്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത തീയതിയാണ് ഇന്ന്.

special day today  22 February 2022  significance of the date 22-2-2022  Twosday  palindrome date today  ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത  പാലിന്‍ഡ്രോം തീയതി  ഫെബ്രുവരി 22
ഇന്ന് 'twosday', 22.02.22... ആകെയൊരു രണ്ട് മയം... അറിയാം പ്രത്യേകതകൾ

ന്യൂഡല്‍ഹി: ഇന്ന് ഫെബ്രുവരി 22. ഇതില്‍ എന്താണ് പ്രത്യേകതയെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ഇന്ന് മൊത്തം രണ്ട് മയമാണ്. മാസത്തിലെ 22-ാം ദിവസം, വർഷത്തിലെ 2-ാം മാസം, 21-ാം നൂറ്റാണ്ടിലെ 22-ാം വർഷം, ആഴ്‌ചയിലെ 2-ാം ദിവസമായ ചൊവ്വാഴ്‌ച. നമ്മുടെ ജീവിത കാലയളവില്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത തീയതിയാണ് ഇന്ന്.

ദിവസവും മാസവും വര്‍ഷവും ഒരുമിച്ച് എഴുതിയാല്‍ 22022022. ഇടത്ത് നിന്ന് വലത്തോട്ട് വായിച്ചാലും തിരിച്ച് വായിച്ചാലും ഒന്ന്. ഇതിനെ പാലിന്‍ഡ്രോം എന്നാണ് പറയുന്നത്. നേരെ നോക്കിയാലും തല കുത്തനെ നോക്കിയാലും ഒരു പോലെ. ഇതിനും ഒരു പേരുണ്ട്. ആംബിഗ്രാം എന്നാണ് ഇതിനെ പറയുന്നത്.

ഇതുകൊണ്ടും പ്രത്യേകതകള്‍ അവസാനിക്കുന്നില്ല. ഇന്നത്തെ ദിവസം ചൊവ്വാഴ്‌ചയാണ്. ഇംഗ്ലീഷില്‍ റ്റൂസ്‌ഡേ (tuesday). രണ്ട് ദിവസം എന്നര്‍ഥം വരുന്ന റ്റൂസ്‌ഡേ (twosday) എന്നാണ് നെറ്റിസണ്‍സ് ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

ഷോര്‍ട്ട് ഹാന്‍ഡില്‍ (സംഖ്യയില്‍ ഫെബ്രുവരി എഴുതുമ്പോള്‍ 02 ന് പകരം 2 എന്ന് മാത്രം എഴുതുന്നത്) ബ്രിട്ടീഷ്‌ രീതിയില്‍ (ദിവസം, മാസം, വര്‍ഷം) എഴുതിയാലും അമേരിക്കന്‍ രീതിയില്‍ (മാസം, ദിവസം, വര്‍ഷം) എഴുതിയാലും ഒരുപോലെ വായിക്കാം. അതായത് 2222022.

സമൂഹ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും ട്വിറ്ററില്‍ ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയെ കുറിച്ച് ഒരുപാട് പേര്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 2x2, 2+2, 2 സ്‌ക്വയര്‍ എന്നിങ്ങനെ കണക്കുമായി ബന്ധപ്പെട്ട മീമുകളും ട്വിറ്ററില്‍ കാണാം. ഗൂഗിളും ഉപഭോക്താക്കള്‍ക്ക് ഹാപ്പി റ്റൂസ്‌ഡേ ആശംസിച്ചിട്ടുണ്ട്.

11 വര്‍ഷം കൂടുമ്പോള്‍ മാത്രമേ ഇതുപോലെ സംഖ്യ ആവര്‍ത്തിക്കുന്ന മറ്റൊരു ദിവസമുണ്ടാകൂ എന്ന് ട്വിറ്ററില്‍ ചിലര്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്. അത് മാര്‍ച്ച് മൂന്ന് 2033 നായിരിക്കും.

Also read: ബാബു കുടുങ്ങിയ പോലെ ബ്രഹ്മഗിരിക്കുന്നിൽ അകപ്പെട്ട് 19 കാരന്‍ നിശാന്ത്, രക്ഷകരായി വ്യോമസേന ; വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.