ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ എസ്ഐഎ (State Investigation Agency) റെയ്‌ഡ്. അനന്ത്‌നാഗിലെ ബിജ്ബഹാര, ജബാലിപുര എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കശ്‌മീരിലെ വിവിധയിടങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം സംബന്ധിച്ച കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നതെന്ന് എസ്‌ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 8ന് ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ്, പുല്‍വാമ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് എസ്‌ഐഎ റെയ്‌ഡ് നടത്തിയിരുന്നു.
Also read: NIA | ഐഎസ് പ്രവർത്തനത്തിന് ധനസമാഹരണം, കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻഐഎയുടെ കണ്ടെത്തൽ