മഥുര(ഉത്തർപ്രദേശ്): ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശപ്രകാരം മഥുര ശ്രീകൃഷ്‌ണ ജന്മഭൂമി ട്രസ്റ്റ് പ്രാർഥനകൾക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്തി. ബുധനാഴ്‌ചയാണ് ഉച്ചഭാഷിണി ഉപയോഗം നിർത്താൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ചൊവ്വാഴ്‌ച സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു.
ബുധനാഴ്‌ച മുതൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്തിയതായി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കപിൽ ശർമ പറഞ്ഞു. സംസ്ഥാനത്ത് സാമുദായിക സൗഹാർദം നിലനിര്‍ത്താനാണ് ഈ തീരുമാനമെടുത്തതെന്നും ക്ഷേത്രപരിസരത്ത് മാത്രം കേള്‍ക്കുന്ന തരത്തില്‍ ഉടൻ തന്നെ ഉച്ചഭാഷിണി ക്രമീകരിക്കുമെന്നും ശർമ പറഞ്ഞു.
എന്നാല്‍ ഉച്ചഭാഷിണി നിരോധിച്ചതില്‍ പ്രതിഷേധിച്ച് ചില ഭക്തര്‍ രംഗത്തു വന്നിട്ടുണ്ട്. മതപരമായ സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഏപ്രിൽ 21ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഉച്ചഭാഷിണിയുടെ ശബ്‌ദം ആരാധനാലയങ്ങള്‍ക്ക് പുറത്തേക്ക് കേൾക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Also Read ബാങ്ക് വിളി: പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന, ഒടുവില്‍ ഉച്ചഭാഷിണി നീക്കം ചെയ്‌തു