ന്യൂഡൽഹി: ഇന്ത്യൻ കറൻസിയിൽ മറാത്ത ചക്രവർത്തി ഛത്രപതി ശിവജി മഹാരാജിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നിതീഷ് റാണെ. ഇന്ത്യൻ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്‌മിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ട്വീറ്റ്. 'യേ പെർഫെക്‌ട് ഹേ' (ഇത് തികഞ്ഞതാണ്) എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
-
Ye perfect hai ! 😊 pic.twitter.com/GH6EMkYeSN
— nitesh rane (@NiteshNRane) October 26, 2022 " class="align-text-top noRightClick twitterSection" data="
">Ye perfect hai ! 😊 pic.twitter.com/GH6EMkYeSN
— nitesh rane (@NiteshNRane) October 26, 2022Ye perfect hai ! 😊 pic.twitter.com/GH6EMkYeSN
— nitesh rane (@NiteshNRane) October 26, 2022
സംഭവത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബിആർ അംബേദ്‌കറുടെ ഫോട്ടോയ്‌ക്കൊപ്പം സമാനമായ ചിത്രം ചിലർ പങ്കുവച്ചു. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, മഹാറാണാ പ്രതാപ് എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ പേരുകളും പലരും കറൻസിക്കായി നിർദേശിച്ചു. എല്ലാ മതത്തിനും വ്യത്യസ്‌ത ദൈവമുണ്ട്, എല്ലാ മതങ്ങളും പണം ഉപയോഗിക്കുന്നു, കറൻസി നോട്ടുകളിൽ ദൈവങ്ങളെ ഉപയോഗിക്കുന്നത് നല്ല ആശയമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
കറൻസിയിൽ ലക്ഷ്‌മിയും ഗണപതിയും, ആവശ്യവുമായി കെജ്‌രിവാൾ: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാന്‍ പുതിയ നോട്ടുകളില്‍ ദേവിയുടെയും ഭഗവാന്‍റെയും ചിത്രം ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നായിരുന്നു കെജ്‌രിവാളിന്‍റെ വാദം. കറന്‍സി നോട്ടുകള്‍ മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും ചിത്രം ഉള്‍പ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കറന്‍സിയിലെ ഗാന്ധിയുടെ ചിത്രം അതേ പോലെ നിലനിര്‍ത്തി മറുവശത്ത് ലക്ഷ്‌മിയുടെയും ദേവന്‍റെയും ചിത്രം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഏറെ പ്രയത്നിക്കുന്നവരാണ് നമ്മള്‍ എന്നാല്‍ അതിനൊപ്പം ദൈവത്തിന്‍റെ അനുഗ്രഹം കൂടി ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദീപാവലി ദിനത്തില്‍ ലക്ഷ്‌മി പൂജ നടത്തിയപ്പോള്‍ തനിക്ക് തോന്നിയ ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.