കന്നട സൂപ്പർ താരം ഡോ. ശിവരാജ് കുമാറിന്‍റെ Shiva Rajkumar പുതിയ ചിത്രം പ്രഖ്യാപിച്ചു. ശിവണ്ണ SCFC01 (ShivannaSCFC01) എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഡോ. ശിവരാജ് കുമാറിന്‍റെ പിറന്നാള്‍ Shiva Rajkumar Birthday ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
ഒരു കോൺസെപ്റ്റ് പോസ്‌റ്ററിലൂടെയായിരുന്നു ShivannaSCFC01 poster പ്രഖ്യാപനം. വളരെ സീരിയസ് ലുക്കിലാണ് ശിവരാജ് കുമാറിനെ പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്റര്‍ പുറത്തുവന്നതോടെ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുക. കാർത്തിക് അദ്വൈതിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സുധീർ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറിലുള്ള ആദ്യ കന്നട ചിത്രം കൂടിയാണിത്. വിക്രം പ്രഭുവിനെ നായകനാക്കിയുള്ള 'പായും ഒളി നി എനക്ക്' എന്ന സിനിമയ്‌ക്ക് ശേഷമുള്ള കാർത്തിക് അദ്വൈതിന്‍റെ ചിത്രം കൂടിയാണിത്.
വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്‌ക്ക് മികച്ച ടെക്‌നിക്കൽ ടീം തന്നെയുണ്ടാകും. സാം സി.എസ് ആണ് ശിവണ്ണ SCFC01 യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. 'വിക്രം വേദ', 'കൈതി' എന്നീ സിനിമകളിലൂടെ പ്രശസ്‌തനാണ് സാം സി.എസ്.
സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട താരങ്ങളാണ് ശിവണ്ണ SCFC01യ്‌ക്ക് വേണ്ടി അണിനിരക്കുക. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സൗത്ത് ഇന്ത്യൻ പാന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, കന്നട, തെലുഗു എന്നീ ഭാഷകളിലാണ് തിയേറ്ററുകളില്‍ എത്തുന്നത്. പിആർഒ - ശബരി.
നടന്‍, നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ് കന്നട സിനിമയിലെ സൂപ്പര്‍ താരമായ ശിവ രാജ്‌കുമാര്‍. ബാല താരമായാണ് സിനിമയിലേയ്‌ക്കുള്ള ശിവ രാജ്‌കുമാറിന്‍റെ അരങ്ങേറ്റം.
1974ല്‍ പുറത്തിറങ്ങിയ 'ശ്രീ ശ്രീനിവാസ കല്യാണ' Sri Srinivasa Kalyana എന്ന സിനിമയില്‍ ബാല താരമായാണ് ശിവ രാജ്‌കുമാറിന്‍റെ സിനിമയിലേയ്‌ക്കുള്ള രംഗപ്രവേശം. പിന്നീട് 'ആനന്ദ്' Anand, 'രത്ത സപ്‌തമി' Ratha Sapthami എന്നീ ചിത്രങ്ങളില്‍ 1986ലും അഭിനയിച്ചു. 'മുത്താന' Mutthanna, 'ഗഡിബിഡി ആലിയ' Gadibidi Aliya എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇതുമാത്രമല്ല, നിരവധി സിനിമകളില്‍ അദ്ദേഹം ഇരട്ട വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ചിഗുരിഡ കനസു' Chigurida Kanasu (2003), 'സര്‍വഭൗമ' Sarvabhouma (2004), 'വാത്മീകി' Valmiki (2005), 'അണ്ണ തംഗി' Anna Thangi (2005), 'ഭജരംഗി' Bhajarangi (2013), 'ഭജരംഗി 2' Bhajarangi 2 (2021) എന്നിവയാണ് താരം ഇരട്ട വേഷങ്ങളില്‍ എത്തിയ മറ്റ് ചിത്രങ്ങള്‍.
1995ല്‍ പുറത്തിറങ്ങിയ 'ഓം' Om എന്ന കന്നട സിനിമയിലെ മികവുറ്റ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. 1996ല്‍ പുറത്തിറങ്ങിയ 'അന്നവ്ര മക്കളു' Annavra Makkalu ആണ് ശിവ രാജ്‌കുമാറിന്‍റെ മറ്റൊരു പ്രധാന ചിത്രം. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
'ഹൃദയ ഹൃദയ' Hrudaya Hrudaya (1999) എന്ന സിനിമയിലെ പ്രകടനത്തിനും താരത്തിന് കര്‍ണാടക സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.