മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ ബരാക് ഒബാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒബാമയ്‌ക്ക് ഇന്ത്യയെക്കുറിച്ചുള്ള അറിവിനെ ചോദ്യം ചെയ്‌ത റൗട്ട് ഇന്ത്യന്‍ രാഷ്‌ട്രീയ നേതാക്കളെക്കുറിച്ച് ഒരു വിദേശനേതാവ് ഇത്തരം അഭിപ്രായങ്ങള്‍ പറയരുതെന്ന് വ്യക്തമാക്കി.
ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങളും പറയില്ലെന്നും ഒബാമയ്‌ക്ക് ഇന്ത്യയെപ്പറ്റി എന്തുമാത്രം അറിയാമെന്നും ശിവസേന നേതാവ് ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് മതിപ്പുളവാക്കാന്‍ അറിയാം എന്നാല്‍ വിഷയത്തില്‍ പ്രാവീണ്യം നേടുന്നതിനുള്ള അഭിരുചിയും നേതൃപാടവുമില്ലെന്നാണ് ഒബാമ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ പുസ്‌തകാവലോകനത്തിലൂടെ പരാമര്‍ശിച്ചത്.
ഒബാമയുടെ പരാമര്‍ശനം ഇന്ത്യയില്‍ സജീവ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഒബാമയും രാഹുല്‍ ഗാന്ധിയും കണ്ടതെന്നും ആദ്യ കുറച്ച് കാഴ്‌ചകളില്‍ തന്നെ ഒരാളെ അവലോകനം ചെയ്യുകയെന്നത് വിഷമകരമാണ്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം മാറിയിട്ടുണ്ടെന്നും അദ്ദേഹം ധാരാളം അനുഭവങ്ങള്‍ ആര്‍ജിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.
ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിലും കൊവിഡ് മഹാമാരിക്കിടെയിലും സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പൊതുജന ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ശക്തമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനായി സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കാനും സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് ശിവസേന നേതാവ് ആവശ്യപ്പെട്ടു.