ETV Bharat / bharat

ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി ഷെർലിൻ ചോപ്ര - Shilpa Shetty

ഷെര്‍ലിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ശില്‍പ്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Sherlyn Chopra accuses Raj Kundra of sexual assault  Sherlyn Chopra fir against Raj Kundra shilpa shetty  Sherlyn Chopra fir against raj kundra  ശില്‍പ്പ ഷെട്ടി  ശില്‍പ്പ ഷെട്ടി വാര്‍ത്ത  ഷെർലിൻ ചോപ്ര  ഷെർലിൻ ചോപ്ര വാര്‍ത്ത  രാജ് കുന്ദ്ര വാര്‍ത്ത  രാജ് കുന്ദ്ര  ഷെര്‍ലിന്‍ ചോപ്ര ആരോപണം  ഷെര്‍ലിന്‍ ചോപ്ര ആരോപണം വാര്‍ത്ത  രാജ് കുന്ദ്ര കേസ് വാര്‍ത്ത  ശില്‍പ്പ ഷെട്ടി കേസ് വാര്‍ത്ത  ഷെര്‍ലിന്‍ ചോപ്ര കേസ് വാര്‍ത്ത  ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്ര വാര്‍ത്ത  ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്ര  ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്ര ആരോപണം വാര്‍ത്ത  ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്ര ആരോപണം  ഷെര്‍ലിന്‍ ചോപ്ര ലൈംഗികാരോപണം വാര്‍ത്ത  ഷെര്‍ലിന്‍ ചോപ്ര ലൈംഗികാരോപണം  ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്ര ലൈംഗികാരോപണം  Sherlyn Chopra  Raj Kundra  Shilpa Shetty  Sherlyn Chopra accusation news
ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പരാതി നല്‍കി ഷെർലിൻ ചോപ്ര
author img

By

Published : Oct 16, 2021, 11:52 AM IST

മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയ്‌ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി നടിയും മോഡലുമായ ഷെർലിൻ ചോപ്ര. ഷെര്‍ലിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ശില്‍പ്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ മുംബൈ പൊലീസില്‍ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയത്.

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. രാജ് കുന്ദ്രയുമായുള്ള ധാരണപത്രത്തില്‍ ഒപ്പിടാന്‍ ശില്‍പ്പ ഷെട്ടിയാണ് തന്നെ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അധോലോക ബന്ധം ഉപയോഗിച്ച് രാജ് കുന്ദ്ര തന്‍റെ കരിയര്‍ നശിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിച്ചു. മൂന്ന് വീഡിയോകളുടെ പ്രതിഫലം ഇതുവരെയും നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ 14ന് ജുഹു പൊലീസ് സ്റ്റേഷനില്‍ കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 19ന് വീട്ടില്‍ അതിക്രമിച്ച് കയറിയ രാജ് കുന്ദ്ര കേസ് പിന്‍വലിയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിച്ചു.

പോണ്‍ ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം സെപ്‌റ്റംബര്‍ 20നാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

Also read: 'എതിർത്തിട്ടും ചുംബിച്ചുകൊണ്ടിരുന്നു' ; രാജ് കുന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി ഷെർലിൻ ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.