ETV Bharat / bharat

വയസ്‌ വെറും അക്കം, വിശ്രമകാലം ബിസിനസ്‌ ജീവിതമാക്കി 78 കാരി ; കരുത്തേകി കൊച്ചുമകള്‍ - Newdelho todays news

ലോക്ക്‌ഡൗണ്‍ കാലത്ത് കൊച്ചുമകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് 78 കാരി ഷീല ബജാജ് ഓണ്‍ലൈന്‍ രംഗത്തെ സംരംഭകയായത്

Sheela bajaj 78 year old entrepreneur in Delhi  78 year old entrepreneur success story in delhi  വിശ്രമജീവിതം ബിസിനസ്‌ ജീവിതമാക്കി ഡല്‍ഹിയിലെ ഷീല ബജാജ്  78 കാരി ഷീല ബജാജിന്‍റെയും യുക്തി ബജാജിന്‍റെയും ബിസിനസ് കഥ  Newdelho todays news  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത
വയസ്‌ വെറും അക്കം, വിശ്രമജീവിതം ബിസിനസ്‌ ജീവിതമാക്കിയൊരു 78 കാരി; കരുത്തായി കൊച്ചുമകള്‍
author img

By

Published : Mar 5, 2022, 5:43 PM IST

ന്യൂഡൽഹി : 'പ്രായം വെറും അക്കം മാത്രമാണ്'. പറഞ്ഞുപഴകിയതാണെങ്കിലും ഇത് തെളിയിക്കാന്‍ വലിയൊരു വിഭാഗം മെനക്കെടാറില്ല. എന്നാല്‍, ഇക്കൂട്ടരില്‍ നിന്നും വ്യത്യസ്‌തയാവുകയാണ് ന്യൂഡൽഹിയിലെ 78 കാരി ഷീല ബജാജ്. വാര്‍ധക്യം വിശ്രമത്തിനുള്ളതാക്കാതെ ഈ പ്രായത്തില്‍ അവര്‍ വേറിട്ട വഴി തെരഞ്ഞെടുത്തു.

പഴയ 'വീഞ്ഞ്', പുതിയ കുപ്പിയില്‍

കക്ഷിയിപ്പോള്‍ ഒരു സംരഭകയാണ്. സാധ്യതകള്‍ മാത്രം മുന്നോട്ടുവയ്‌ക്കുന്ന ഇന്‍റര്‍നെറ്റും 26 കാരിയായ കൊച്ചുമകള്‍ യുക്തി ബജാജും ഒത്തുചേര്‍ന്നപ്പോഴാണ് ഷീലയ്‌ക്ക് സംരഭകമേഖലയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ആവേശമായത്. അലങ്കാരത്തുന്നലില്‍ തീര്‍ത്ത വസ്‌ത്രങ്ങൾ, സ്വെറ്ററുകൾ, പേഴ്‌സുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിങ്ങനെയുള്ള ഉത്‌പന്നങ്ങള്‍ നിര്‍മിച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. കച്ചവടം പൊടിപൊടിക്കാന്‍ 'കോർട്ട് ക്രാഫ്റ്റ് ഹൺഡ്രഡ്' എന്ന സോഷ്യൽ മീഡിയ പേജുകളും മുത്തശ്ശിയ്‌ക്കായി യുക്തി തുടങ്ങിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഭാഷാവിദഗ്ധയാണ് യുക്തി ബജാജ്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ അക്കാലം മുതലേ മുത്തശ്ശിയോടൊപ്പമാണ് അവര്‍. കൊവിഡ് ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെയാണ് ഇവര്‍ തമ്മിലെ ബന്ധം ശക്തമായത്. ഈ സമയത്ത്, ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് ബോറടിയ്‌ക്കുകയായിരുന്നു ഷീല. ഇത് മനസിലാക്കിയ യുക്തി, ഒരു 'യുക്തി' ഉപയോഗിയ്‌ക്കുകയായിരുന്നു.

അങ്ങനെ 'കോർട്ട് ക്രാഫ്റ്റ് ഹൺഡ്രഡ്' പിറന്നു

മുത്തശ്ശിയുടെ പഴയകാല വിനോദമായ അലങ്കാരത്തുന്നല്‍ ഒരു ബിസിനസ്സാക്കാന്‍ അവള്‍ പ്രേരിപ്പിച്ചു. അങ്ങനെ 'കോർട്ട് ക്രാഫ്റ്റ് ഹൺഡ്രഡ്' പിറന്നു. അങ്ങനെ, മുത്തശ്ശി 'റിട്ടയര്‍മെന്‍റ്‌ കാലത്ത്' ഒരു ഗംഭീര ബിസിനസുകാരിയായി മാറുകയുണ്ടായി. ഉത്‌പന്നങ്ങളുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പോസ്റ്റ് ചെയ്‌തതോടെ ഉത്‌പന്നങ്ങള്‍ നന്നായി വിറ്റഴിഞ്ഞു. അയല്‍വാസികളായ ആറ് പ്രായമായ സ്‌ത്രീകളെയും യുക്തി മുത്തശ്ശിക്കൊപ്പം ചേർത്തു.

പ്രതിദിനം 10 മുതൽ 11 വരെ വ്യത്യസ്‌ത ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവര്‍ക്ക് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിദിനം 100 മുതൽ 850 രൂപ വരെയുള്ള നാല് ഓർഡറുകൾ ലഭിക്കുന്നുണ്ട്. കച്ചവടം കൂടുതല്‍ മികവോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ പെണ്‍കുട്ടത്തിന്‍റെ ലക്ഷ്യം.

ALSO READ: ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ സെക്രട്ടറിതല ചർച്ച നടന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.