ETV Bharat / bharat

വെല്ലൂരിൽ ഷവർമയ്ക്ക് നിരോധനം ; നടപടി കേരളത്തില്‍ ഭക്ഷ്യവിഷബാധയില്‍ മരണമുണ്ടായതിനെ തുടര്‍ന്ന് - വെല്ലൂരിൽ ഷവർമ നിരോധിച്ചു

ഗുഡിയാത്തം നഗരസഭായോഗമാണ് ഷവർമ നിരോധിക്കാൻ തീരുമാനമെടുത്തത്

shawarma ban in vellore  shawarma food poison  വെല്ലൂരിൽ ഷവർമ നിരോധിച്ചു  ഷവർമ ഭക്ഷ്യവിഷബാധ
വെല്ലൂരിൽ ഷവർമക്ക് നിരോധനം
author img

By

Published : May 10, 2022, 9:48 AM IST

വെല്ലൂർ (തമിഴ്‌നാട്) : വെല്ലൂരിലെ ഗുഡിയാത്തം നഗരസഭയിൽ ഷവർമയ്ക്ക് നിരോധനം. കേരളത്തിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിക്കാൻ ഇടയായതിനെ തുടർന്നാണ് നടപടി. തമിഴ്‌നാട്ടിലെ ഷവർമ കടകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് വെല്ലൂർ, ഗുഡിയാത്തം പരിധിയിൽ ഷവർമയ്ക്ക് നഗരസഭ വിലക്കേർപ്പെടുത്തിയത്. ഗുഡിയാത്തം നഗരസഭായോഗം ഐകകണ്ഠേനയാണ് തീരുമാനമെടുത്തത്. അനാരോഗ്യകരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന കടകൾ സീൽ ചെയ്യാനും മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.