ETV Bharat / bharat

ബിജെപിയെ ഉന്നംവച്ച്‌ 'അനോക്രസി' ; പരിചയപ്പെടുത്തി ശശി തരൂര്‍ - ശശീതരൂരിന്‍റെ ഇംഗ്ലീഷ്‌ വാക്ക്‌ പരിചയപ്പെടുത്തല്‍

ഇന്ത്യയില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട വാക്കാണ്‌ 'അനോക്രസി' എന്ന് ശശി തരൂര്‍

shashi tharoor's dig at bjp  shashi tharoors word of the day  shashi tharoor's English word introduction  ശശീതരൂരിന്‍റെ ഇംഗ്ലീഷ്‌ വാക്ക്‌ പരിചയപ്പെടുത്തല്‍  ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ള ശശീതരൂരിന്‍റെ ഇംഗ്ലീഷ്‌ വാക്കുകള്‍
ബിജെപിയെ ഉന്നംവച്ച്‌ 'അനോക്രസി' പരിചയപ്പെടുത്തി തരൂര്‍
author img

By

Published : Jan 10, 2022, 10:11 AM IST

ഹൈദരാബാദ് : ഇംഗ്ലീഷ്‌ ഭാഷയില്‍ നല്ല പരിജ്ഞാനമുള്ളയാളാണ്‌ കോണ്‍ഗ്രസ്‌ എം.പി ശശി തരൂര്‍. ട്വറ്ററിലൂടെ നിത്യസംഭാഷണത്തില്‍ ഉപയോഗിക്കാത്ത പല ഇംഗ്ലീഷ്‌ വാക്കുകളും അദ്ദേഹം പരിചയപ്പെടുത്താറുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിക്കാനും പരിഹാസം ചൊരിയാനുമാണ് പലപ്പോഴും അദ്ദേഹം ഇത്തരം വാക്കുകള്‍ പരിചയപ്പെടുത്താറ്‌.

'അനോക്രസി'(Anocracy) എന്ന വാക്കാണ്‌ അദ്ദേഹം ഇപ്പോള്‍ ട്വറ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്‌ . ജാനാധിപത്യത്തേയും ഏകാധിപത്യത്തേയും സംയോജിപ്പിച്ച ഒരു സര്‍ക്കാറിനെയാണ്‌ അനോക്രസി എന്ന വാക്കുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.

ALSO READ:കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

'ഇന്ത്യയില്‍ നമ്മള്‍ പഠിച്ചിരിക്കേണ്ട വാക്കാണ്‌ 'അനോക്രസി'(ANOCRACY). ജനാധിപത്യവും ഏകാധിപത്യവും സംയോജിപ്പിച്ച ഭരണക്രമമാണ്‌ അനോക്രസി. ഇതില്‍ തെരഞ്ഞെടുപ്പുകളും ചെറിയ അളവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്കാളിത്തവും ഉണ്ടാകും. എന്നാല്‍ ഭരണഘടനാസ്ഥാപനങ്ങളോട്‌ ഉത്തരവാദിത്വം ഭരണകക്ഷിക്ക്‌ നന്നേ കുറവായിരിക്കും' - ശശി തരൂര്‍ ട്വീറ്റ്‌ ചെയ്‌തു.

അലൊഡൊക്‌സാഫോബിയ (allodoxaphobia)-അഭിപ്രായങ്ങളോട്‌ യുക്‌തി രഹിതമായ ഭയം-പൊഗൊണൊട്രോഫി(pogonotrophy)-താടി വളര്‍ത്തല്‍. ഫ്ലോക്‌സിനൊസിനിഹിലിപിലിഫിക്കേഷന്‍(floccinaucinihilipilification)_വിലയില്ലാത്തതിന്‍റെ കണക്കെടുപ്പ്‌ നടത്തുക തുടങ്ങിയ ഇംഗ്ലീഷ്‌ വാക്കുകള്‍ തരൂര്‍ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.