ETV Bharat / bharat

AICC president election: പ്രതീക്ഷ 'കൈ'വിടാതെ, ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ പ്രസിഡന്‍റാകാൻ ഇന്ത്യയുടെ വിശ്വപൗരൻ

author img

By

Published : Sep 30, 2022, 8:54 PM IST

Updated : Sep 30, 2022, 10:54 PM IST

കോണ്‍ഗ്രസിന് അടിമുടി പരിഷ്‌കരണം വേണമെന്ന് വാദിക്കുന്ന ആളാണ് ശശി തരൂര്‍. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം അദ്ദേഹം നെഹ്‌റു കുടുംബത്തിന്‍റെ പാവ ആവില്ല എന്നതാണ് അത്.

Shashi Tharoor  Shashi Tharoor political profile  AICC president election  ശശി തരൂര്‍  ശശി തരൂരിന്‍റെ രാഷ്‌ട്രീയ പ്രൊഫൈല്‍  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്
AICC president election: കോണ്‍ഗ്രസിലെ 'പരിഷ്‌കരണവാദി' തരൂരിന്‍റെ സാധ്യതകള്‍ എന്ത്?

ന്യൂഡല്‍ഹി: ശശി തരൂർ, പരിചിതമല്ലാത്ത പല ഇംഗ്ലീഷ്‌ വാക്കുകളും ട്വിറ്ററില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അദ്ദേഹം അവതരിപ്പിച്ച ഒരു വാക്കായിരുന്നു കോക്കര്‍വോഡ്‌ജര്‍ (quockerwodger). സ്വാധീന ശക്‌തിയുള്ള ഒരാളുടെ താളത്തിന് ഒത്ത് തുള്ളുന്ന മരപ്പാവ എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അൻപത് വർഷത്തോളം ഇന്ത്യ ഭരിച്ചിരുന്നതുമായ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താനൊരു കോക്കര്‍വോഡ്‌ജര്‍ അല്ല എന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്.

നെഹ്‌റു കുടുംബത്തിന്‍റെ അപ്രീതി ഭയന്ന് പലരും അവരുടെ പിന്തുണയില്ലാതെ മല്‍സര രംഗത്ത് ഇറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ശശി തരൂര്‍ അതിന് അപവാദമായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് (30.09.2022) ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന് സ്ഥിരം ദേശീയ അധ്യക്ഷന്‍ വേണമെന്നും സംഘടന രംഗം കൂടൂതല്‍ ജനാധിപത്യമാകണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചവരാണ് ജി23 നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍.

നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയുള്ള മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് തരൂരിന്‍റെ എതിരാളി. വിജയമോ പരാജയമോ ഇവിടെ പ്രസക്‌തമല്ലെന്നും കോൺഗ്രസ് പാർട്ടിയെ കൂടുതല്‍ ജനാധിപത്യവത്‌കരിക്കുകയാണ് ലക്ഷ്യമെന്നും തരൂർ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാകാന്‍ കോണ്‍ഗ്രസ് എത്ര സമയമെടുക്കുന്നുവോ അത്രയും അപകടം കൂടുതലാണ് തങ്ങളുടെ പരമ്പരാഗത വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ട് മറ്റ് പാര്‍ട്ടികളുടെ പിന്തുണക്കാരായി മാറാന്‍. അതുകൊണ്ടാണ് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം കോണ്‍ഗ്രസില്‍ വേണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂരിന്‍റെ പ്രഫഷണല്‍ ജീവിതവും രാഷ്‌ട്രീയ ചരിത്രവും പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. മറികടക്കാന്‍ അസാധ്യമായ പ്രതിബന്ധങ്ങള്‍ പോലും മല്‍സരത്തില്‍ നിന്ന് ശശി തരൂരിനെ പിന്നോട്ടടിപ്പിക്കില്ല എന്നതാണ് അത്. യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ മല്‍സരമൊക്കെ അത്തരത്തിലുള്ളതായിരുന്നു.

തരൂർ വിശ്വപൗരനിലേക്ക്: 1956ല്‍ ലണ്ടനിലാണ് ശശി തരൂര്‍ ജനിക്കുന്നത്. പ്രശസ്‌തമായ ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍ കോളജില്‍ നിന്നാണ് ശശി തരൂര്‍ ചരിത്രത്തില്‍ ബിരുദം നേടുന്നത്. സെന്‍റ് സ്റ്റീഫനില്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. യുഎസിലെ ഫെല്‍ച്ചര്‍ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദവും പിഎച്ച്‌ഡിയും കരസ്ഥമാക്കി.

യുഎന്‍ സെക്രട്ടറി ജനറലിന്‍റെ മുഖ്യ ഉപദേഷ്‌ടാവ് എന്ന നിലയിലും ഐക്യരാഷ്‌ട്രസഭയുടെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്‍റെ അണ്ടര്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശീത യുദ്ധാനന്തര ലോകത്തെ പല സമാധാന ദൗത്യങ്ങളിലും തരൂരിന്‍റെ പങ്ക് വലുതാണ്. 2006ലെ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനര്‍ഥിയായിരുന്നു ശശി തരൂര്‍. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ദക്ഷിണ കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ബാന്‍ കി മൂണാണ് .

ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക്: 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്‍റെ വരവ്. 2009ലെ രണ്ടാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായി. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ഇന്ത്യയില്‍ ആദ്യത്തെ നേതാക്കളില്‍ ഒരാളായിരുന്നു ശശി തരൂര്‍. 2013 വരെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യയിലെ രാഷ്‌ട്രീയ നേതാവായിരുന്നു തരൂര്‍. 2013ല്‍ നരേന്ദ്ര മോദി ശശി തരൂരിനെ ഇക്കാര്യത്തില്‍ മറികടന്നു.

വിവാദങ്ങളുടെ കൂട്ട്കാരന്‍: ട്വിറ്ററിലെ പല പരാമര്‍ശങ്ങളും ശശി തരൂരിനെ വിവാദ നായകനാക്കി. വിമാനത്തിലെ ഇക്കണോമി ക്ലാസിനെ കാറ്റില്‍ ക്ലാസ് എന്ന് പരാമര്‍ശിച്ചത് വലിയ വിവാദമായി. പരാമര്‍ശത്തില്‍ ശശി തരൂരിന് മാപ്പ് പറയേണ്ടി വന്നു. കേരളത്തില്‍ നിന്നുള്ള ഐപിഎല്‍ ടീം രൂപീകരണവുമായി ബന്ധപ്പെട്ടും തരൂര്‍ വിവാദത്തിലായി. ഭാര്യ സുനന്ദ പുഷ്‌കറിന് അതില്‍ ഓഹരി ലഭിച്ചു എന്നത് സംബന്ധിച്ചായിരുന്നു വിവാദം. ഇതേതുടര്‍ന്ന് ശശി തരൂരിന് 2010ല്‍ കേന്ദ്രമന്ത്രി സഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നു.

2014ല്‍ സുനന്ദ പുഷ്‌കറിന്‍റെ മരണത്തില്‍ അദ്ദേഹം ആരോപണ വിധേയനായി. ഭാര്യയോട് ക്രൂരത കാണിക്കുക, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ഡല്‍ഹി പൊലീസ് തരൂരിനെതിരായി ചുമത്തി. എന്നാല്‍ കേസില്‍ ശശി തരൂരിനെ വിചാരണക്കോടതി കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കി.

2014ലെ തെരഞ്ഞെടുപ്പില്‍ സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2019ലും തിരുവനന്തപുരത്ത് നിന്ന് തരൂർ വിജയം ആവർത്തിച്ചു. ഏറ്റവും കൂടുതല്‍ കാലം തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയായും തരൂർ മാറി.

മികച്ച വാഗ്‌മി, എഴുത്തുകാരൻ: പാര്‍ലമെന്‍റിലെ വിദേശ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അധ്യക്ഷനായിരുന്നു. നിലവില്‍ ഐടി കാര്യങ്ങള്‍ക്കുള്ള പാനല്‍ അധ്യക്ഷനാണ്. ഫിക്ഷനും നോണ്‍ ഫിക്ഷനുമായി 23 പുസ്‌തകങ്ങളാണ് അദ്ദേഹം എഴുതിയത്. നരേന്ദ്ര മോദിയെ വിമര്‍ശനപരമായി സമീപിക്കുന്ന ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍, ഹിന്ദുത്വ രാഷ്‌ട്രീയ ആശയത്തെ എതിര്‍ക്കുന്ന Why I Am A Hindu തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ്, സ്പെയിനിന്‍റെ കമേന്‍റര്‍ ഓഫ് ഓര്‍ഡര്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.

പ്രതീക്ഷ കൈവിടാതെ തരൂർ: ഈയിടെ ഉറുദു കവിയായ മജ്‌റു സുല്‍ത്താന്‍ പൂരിയുടെ കവിതാ ശകലം അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു: ഞാന്‍ യാത്ര തുടങ്ങിയത് ഏകാംഗനായിട്ടാണ്. ജനങ്ങള്‍ പിന്നീട് എന്നോടൊപ്പം കൂടി. ഹൈക്കമാൻഡ് സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്നുണ്ടെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ.

Last Updated : Sep 30, 2022, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.