ETV Bharat / bharat

ആര്യന്‍ ഖാനെ കാണാന്‍ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ ; വീഡിയോ - mumbai drug case

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഒക്‌ടോബർ 26ലേക്ക് മാറ്റിയിരുന്നു

Shahrukh to meet Aryan in jail  ആര്യൻ ഖാൻ  ആർതർ റോഡ് ജയിൽ  ഷാരൂഖ് ഖാൻ ജയിലിലെത്തി  ആര്യൻ ഖാൻ വാർത്ത  ലഹരിവിരുന്ന് കേസ്  ഷാരുഖ് ഖാൻ വാർത്ത  aryan khan news  arayn khan in jail  sharukh reached arthur jail  drug case mumbai  mumbai drug case  aryan khan news
ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ ജയിലിലെത്തി
author img

By

Published : Oct 21, 2021, 11:25 AM IST

Updated : Oct 21, 2021, 11:35 AM IST

മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കാണാൻ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ സന്ദർശനം. ജാമ്യാപേക്ഷ കോടതി ഒക്‌ടോബർ 26ലേക്ക് മാറ്റിയിട്ടുണ്ട്. ബുധനാഴ്‌ച മുംബൈ പ്രത്യേക കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു.

പത്ത് മിനിറ്റ് സമയമാണ് ജയിൽ അധികൃതർ അനുവദിച്ചത്. നടനെത്തുന്നതിനെ തുടര്‍ന്ന് വലിയ സുരക്ഷയാണ് ജയിലിന്‍റെ പരിസരത്ത് ഒരുക്കിയിരുന്നത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു.

ആഡംബര കപ്പലിലെ ലഹരിമരുന്ന്; ആര്യനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിൽ

READ MORE: ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി

വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് ആര്യന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായും എൻസിബി കോടതിയിൽ വാദിച്ചു. ഈ വാദഗതികൾ പരിഗണിച്ചാണ് ആര്യന് ജാമ്യം നിഷേധിച്ചത്. മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.

ഒക്‌ടോബർ 2ന് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ നടന്ന പാർട്ടിയിൽവച്ചാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് എൻസിബിപിടിച്ചെടുത്തത്. ആര്യൻ ഖാൻ ഉള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.

Last Updated : Oct 21, 2021, 11:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.