ETV Bharat / bharat

'അഭിനയത്തില്‍ നിന്ന് വിരമിക്കില്ല, പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുന്ന വേഷങ്ങള്‍ ചെയ്യാൻ താത്‌പര്യം': മനസു തുറന്ന് കിങ് ഖാന്‍

തന്‍റെ താത്‌പര്യങ്ങളെ കുറിച്ച് ആരാധകര്‍ ട്വിറ്ററില്‍ പങ്കുവച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാരൂഖ് ഖാന്‍. തന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ടുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരണം വരുന്നതുവരെ കാത്തിരിക്കണമെന്നും താരം പ്രതികരിച്ചു.

author img

By

Published : Feb 20, 2023, 7:32 PM IST

Shah Rukh Khan  Shah Rukh Khan reveals his likes in films  Pathan  Shah Rukh Khan upcoming movies  Shah Rukh Khan new projects  Shah Rukh Khan films  കിങ് ഖാന്‍  ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍ സിനിമകള്‍  ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍  പഠാന്‍
ഷാരൂഖ് ഖാന്‍

മുംബൈ: പ്രേക്ഷകര്‍ താന്‍ അഭിനയിച്ചു കാണാന്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നതെന്ന് ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടില്‍ ഏറെയായി സിനിമ മേഖലയില്‍ തുടരുന്ന തനിക്ക് കഥാപാത്രങ്ങളെ സംബന്ധിച്ച് നിലവില്‍ വ്യക്തിപരമായ ഇഷ്‌ടങ്ങള്‍ ഇല്ലെന്നും സൂപ്പര്‍ സ്റ്റാര്‍. തന്‍റെ ഏറ്റവും പുതിയ ബിഗ്‌ സ്‌ക്രീന്‍ റിലീസായ പഠാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി തുടരുന്ന സാഹചര്യത്തിലാണ് കിങ് ഖാന്‍ തന്‍റെ താത്‌പര്യങ്ങളെ കുറിച്ച് പ്രതികരിച്ചത്.

  • Now I like to play what I think people would like me to play…I have evolved as an actor I think. My personal likes are diminishing. https://t.co/7cT5BqwAbO

    — Shah Rukh Khan (@iamsrk) February 20, 2023 " class="align-text-top noRightClick twitterSection" data=" ">

'പ്രേക്ഷകര്‍ ഞാന്‍ ഏത് വേഷം കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത്തരം വേഷങ്ങള്‍ ചെയ്യാനാണ് ഞാനിപ്പോള്‍ ഇഷ്‌ടപ്പെടുന്നത്. അത്തരത്തിലൊരു നടനായി ഞാന്‍ പരിണമിച്ചു. കഥാപാത്രങ്ങളുടെ കാര്യത്തില്‍ എന്‍റെ വ്യക്തിപരമായ താത്‌പര്യങ്ങള്‍ കുറഞ്ഞു വരികയാണ്' -ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി താരം കുറിച്ചു.

ബോഡി ഷോട്ടുകള്‍ ചെയ്യാന്‍ ലജ്ജ: സിനിമ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ താരം എന്തുചെയ്‌തു എന്ന് ആരാഞ്ഞ ആരാധകന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ഇങ്ങനെ, 'സിനിമക്കാരന്‍ എന്നതില്‍ നിന്ന് മാറി എന്നെ ഒരു പ്രേക്ഷകന്‍ ആക്കുന്ന എല്ലാ സിനിമയും വീട്ടിലിരുന്ന് കണ്ടു'. തന്നെ സ്ക്രീനില്‍ കാണുന്നത് തനിക്ക് അരോചകമാണെന്നാണ് കിങ് ഖാന്‍ പറയുന്നത്.

ഷാരൂഖ് ഖാന്‍റെ സിനിമകള്‍ ലോകമെമ്പാടുമുള്ള വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ട ആളുകളെ ഒരുമിപ്പിക്കുന്നതിനെ കുറിച്ച് താരത്തിന്‍റെ പ്രതികരണം തേടിയ ഫ്രാന്‍സില്‍ നിന്നുള്ള ഒരു ആരാധകനോട്, 'ആളുകള്‍ക്ക് എപ്പോഴും ഒരുമയുണ്ട്. ചില നല്ല സിനിമകള്‍ അവര്‍ക്ക് ഐക്യം കാണിക്കാനുള്ള കാരണമാകുന്നു എന്നു മാത്രം' -എന്നാണ് താരം പ്രതികരിച്ചത്. ആക്ഷന്‍ സീക്വന്‍സുകളില്‍ തകര്‍ത്തഭിനയിക്കുന്ന ഷാരൂഖിന് പക്ഷേ ബോഡി ഷോട്ടുകളില്‍ അഭിനയിക്കാന്‍ അല്‍പം ലജ്ജയുണ്ട്. ഷാരൂഖ് തന്നെയാണ് കാര്യം പങ്കുവച്ചത്.

സിനിമയില്‍ നിന്ന് ഒഴിയണമെങ്കില്‍ പുറത്താക്കണം: താന്‍ ഒരിക്കലും അഭിനയത്തില്‍ നിന്ന് വിരമിക്കില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അഭിനയത്തില്‍ നിന്ന് താന്‍ ഒഴിയണമെങ്കില്‍ തന്നെ പുറത്താക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. 'ഞാൻ ഒരിക്കലും അഭിനയത്തിൽ നിന്ന് വിരമിക്കില്ല, എന്നെ പുറത്താക്കേണ്ടി വരും. പക്ഷേ ഞാന്‍ കൂടുതല്‍ കരുത്തനായി മടങ്ങിവരിക തന്നെ ചെയ്യും', സിനിമയില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചോദിച്ച ആരാധകന് താരം മറുപടി നല്‍കി.

ജനുവരി 25 ന് തിയേറ്ററില്‍ എത്തിയ പഠാന്‍ നാലു വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന് മികച്ചൊരു തിരിച്ചുവരവ് നല്‍കിയ ചിത്രം കൂടിയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രം ആഗോള തലത്തില്‍ ബോക്‌സോഫിസില്‍ 1,000 കോടി ക്ലബിലേക്ക് അടുക്കുകയാണ്. ദീപിക പദുക്കോണ്‍, ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ എന്നിവരും ഷാരൂഖ് ഖാനൊപ്പം പഠാനില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. യാഷ് രാജ് ഫിലിംസ് ആണ് നിര്‍മാണം.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‌കുമാര്‍ ഹിരാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ താന്‍ തന്നെ പങ്കുവയ്‌ക്കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. പഠാന്‍ 2 ന്‍റെ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.