ETV Bharat / bharat

പുറത്തേക്ക് പോകാൻ അനുവദിച്ചില്ല; എയർപോർട്ടിൽ ഷാരൂഖ് ഖാനെ വളഞ്ഞ് ആരാധകർ - ഷാരൂഖ് ഖാനെ വളഞ്ഞ് ആരാധകർ

തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഡുങ്കിയുടെ ചിത്രീകരണത്തിന് ശേഷം മുംബൈയിലേക്ക് പോകുന്നതിനായി ശ്രീനഗർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഷാരൂഖ് ഖാനെ ആരാധകർ വളഞ്ഞത്.

Shah Rukh Khan  Shah Rukh Khan at Srinagar airport  Bollywood  ShahRukhKhan  Dunki  Rajkumar Hirani  Taapsee Pannu  Vicky Kaushal  ഷാരൂഖ് ഖാൻ  ഡുങ്കി  ഷാരൂഖ്  ഷാരൂഖ് ഖാനെ വളഞ്ഞ് ആരാധകർ  ശ്രീനഗർ എയർപോർട്ട് ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ
author img

By

Published : Apr 29, 2023, 6:00 PM IST

കുട്ടികളാകട്ടെ മുതിർന്നവരാകട്ടെ പ്രായഭേദമന്യേ ഏവരും ഒരു പോലെ ആരാധിക്കുന്ന താരമാണ് ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ. താരത്തിന്‍റെ സാന്നിധ്യമുള്ളിടത്തെല്ലാം ആയിരക്കണക്കിന് ആരാധകർ തടിച്ച് കൂടുന്ന കാഴ്‌ച നാം കണ്ടിട്ടുള്ളതുമാണ്. ആരാധകരോടും ഇതേ ആത്മബന്ധമാണ് ഷാരൂഖ് പുലർത്തുന്നത്. ഇപ്പോൾ ശ്രീനഗർ എയർപോർട്ടിൽ നിന്നുള്ള താരത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഡുങ്കിയുടെ ചിത്രീകരണത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനായി ശ്രീനഗർ എയർപോർട്ടിൽ എത്തിയതായിരുന്നു ഷാരൂഖ്. ഇതിനിടെയാണ് എയർപോർട്ടിലെ യാത്രക്കാർ താരത്തെ വളഞ്ഞത്. താരത്തിനെ പോകാൻ അനുവദിക്കാതെ ചുറ്റും കൂടിയ ആരാധകർ സെൽഫി എടുക്കാൻ ഉൾപ്പെടെ ശ്രമിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.

എന്നാൽ ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിലും ശാന്തനായി മുന്നോട്ട് പോകുന്ന ഷാരൂഖിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. വിമാനത്താവളത്തിൽ നിന്ന് പുറത്ത് വന്ന മറ്റൊരു വീഡിയോയിൽ ഷാരൂഖ് ഖാൻ എയർപോർട്ട് സെക്യുരിറ്റിയുമായി സംവദിക്കുന്നതും പുഞ്ചിരിയോടെ അവരെ അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. അതേസമയം ആരാധകരുടെ പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

ഷൂട്ടിങ് തിരക്കുകളാൽ ഷാരൂഖ് ക്ഷീണിതനാണെന്നും ഈ അവസ്ഥയിൽ താരത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന അഭിപ്രായങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. താരത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നുമുള്ള കമന്‍റുകളും നിറയുന്നുണ്ട്. ജീൻസും വെള്ള ടീ ഷർട്ടും കറുത്ത ലെതർ ജാക്കറ്റും ധരിച്ചാണ് ഷാരൂഖ് എയർപോർട്ടിൽ എത്തിയത്.

രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന 'ഡുങ്കി'യുടെ ഒരു ഷെഡ്യൂളാണ് കശ്‌മീരിൽ ചിത്രീകരിച്ചത്. തപ്‌സി പന്നുവാണ് ചിത്രത്തിൽ ഷാരൂഖിന്‍റെ നായികയായെത്തുന്നത്. ഷാരൂഖ് ഖാനും തപ്‌സി പന്നുവും ഒന്നിച്ചുള്ള ഗാനരംഗത്തിന്‍റെ ചിത്രീകരണമാണ് നടന്നതെന്നാണ് സൂചന. ശേഷം ക്രൂ മുഴുവൻ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വിക്കി കൗശലും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ALSO READ: അച്ഛനും മകനും ഒരേ സ്‌ക്രീനില്‍; ആര്യന്‍റെ സംവിധാന അരങ്ങേറ്റം ഷാരൂഖിനൊപ്പം

ഷാരൂഖും ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ഡുങ്കി ഡിസംബറിൽ തിയേറ്ററിലെത്തുമെന്നാണ് സൂചന. അതേസമയം പത്താന്‍റെ വിജയത്തിന് ശേഷം ഒരുപിടി ബിഗ്ബജറ്റ് ചിത്രങ്ങളാണ് ഷാരൂഖിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡുങ്കിയെ കൂടാതെ അറ്റ്ലി ഒരുക്കുന്ന ജവാനും പണിപ്പുരയിലാണ്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട എന്നീ ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖിന്‍റെ നായിക.

ഇത് കൂടാതെ സൽമാൻ ഖാൻ നായകനാകുന്ന ടൈഗർ 3 യിലും ഷാരൂഖ് ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു ആക്‌ഷൻ രംഗത്തിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. മുംബൈയിൽ ഏഴ് ദിവസങ്ങളിലായാണ് ഇരുവരും തമ്മിലുള്ള സീനുകൾ ചിത്രീകരിക്കുക. ലോക പ്രശസ്‌ത ആക്‌ഷൻ സംവിധായകരായ ഫ്രാൻസി സ്‌പിൽഹൗസ്, പർവേസ് ഷെയ്‌ഖ്, സെ- യോങ് ഓ എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത്.

ALSO READ: 'ഇനി ആക്ഷൻ'..സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തുന്ന 'ടൈഗർ 3'യുടെ ആക്ഷൻ രംഗം ചിത്രീകരണം ഉടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.