ETV Bharat / bharat

ഈഡനിൽ ഒരുമിച്ച് രാജാക്കൻമാർ; കോലിക്കൊപ്പം ചുവടുവെച്ച് ഷാരൂഖ് ഖാൻ, വൈറലായി വീഡിയോ

പത്താനിലെ 'ജൂമേ ജോ പത്താൻ' എന്ന ഗാനത്തിന്‍റെ ചുവടുകളാണ് ഷാരൂഖ് ഖാൻ കോലിക്ക് പഠിപ്പിച്ച് നൽകിയത്.

bollywood star shah rukh khan latest news  shah rukh and virat kohli together  SRK dances with Virat on Pathaan song  SRK and Virat in one frame  Shah rukh khan at eden gardens Kolkata  RCB vs KKR  Shah Rukh Khan  Virat Kohli  വിരാട് കോലി  ഷാരൂഖ് ഖാൻ  ഈഡൻ ഗാർഡൻ  കോലിക്കൊപ്പം ചുവടുവെച്ച് ഷാരൂഖ്  കോലി  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ആർസിബി  കെകെആർ
കോലി ഷാരൂഖ്
author img

By

Published : Apr 7, 2023, 1:48 PM IST

കൊൽക്കത്ത: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ ഷാരൂഖ് ഖാനെ സാക്ഷിയാക്കി തകർപ്പൻ ജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. വിരാട് കോലിയടക്കമുള്ള സൂപ്പർ താരങ്ങൾ മൈതാനത്തുള്ളപ്പോഴും ഈഡനിൽ സ്റ്റാറായത് കിങ് ഖാൻ തന്നെയായിരുന്നു. മത്സര ശേഷം മൈതനാത്തിറങ്ങി താരങ്ങളെ അഭിസംബോധന ചെയ്‌ത ഷാരൂഖ് കോലിയോടൊപ്പം തന്‍റെ സൂപ്പർ ഹിറ്റ് ചിത്രമായ പത്താനിലെ ഗാനത്തിന് ചുവട്‌ വെയ്‌ക്കുകയും ചെയ്‌തു.

വർഷങ്ങൾക്ക് ശേഷം ഹോം ഗ്രൗണ്ടിൽ പോരാടാനെത്തിയ കൊൽക്കത്തയുടെ മത്സരം കാണാൻ ടീമിന്‍റെ ഉടമ കൂടിയായ ഷാരൂഖ് ഖാൻ എത്തിയത് ആരാധകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്. വിഐപി ഗ്യാലറിയിരുന്ന താരത്തെ ഓരോ തവണ ബിഗ് സ്ക്രീനിൽ കാണിക്കുമ്പോഴും ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ആരാധകരെ കൈവിശിക്കാണിച്ചും, ഫ്ലൈയിങ് കിസ്സുകൾ നൽകിയും തനിക്ക് നൽകുന്ന പിന്തുണയ്‌ക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല.

മത്സരത്തിന്‍റെ വിജയത്തിന് ശേഷം അവാർഡ് ദാന ചടങ്ങിന് മുൻപായാണ് ക്രിക്കറ്റ് ലോകത്തെ രാജാവും, ബോളിവുഡിന്‍റെ രാജാവും കണ്ടുമുട്ടിയത്. കോലിയെ കണ്ട പാടേ തന്നെ താരത്തെ കെട്ടിപ്പിടിച്ച് ഷാരൂഖ് വിശേഷങ്ങൾ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് പത്താനിലെ 'ജൂമേ ജോ പത്താൻ' എന്ന ഗാനത്തിന്‍റെ ചുവടുകൾ കോലിക്ക് ഷാരൂഖ് പഠിപ്പിച്ച് കൊടുത്തത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരും ഇത് കരഘോഷത്തോടെ സ്വീകരിച്ചു.

പിന്നാലെ ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറുകയായിരുന്നു. ഷാരൂഖ് ഖാനോടൊപ്പം ടീമിന്‍റെ സഹ ഉടമയായ ജൂഹി ചൗള, ബോളിവുഡ് താരങ്ങളായ സുഹാന ഖാൻ, ഷനായ കപൂർ എന്നിവരും മത്സരം കാണാൻ എത്തിയിരുന്നു. കറുത്ത ഹൂഡിയും സണ്‍ഗ്ലാസും ധരിച്ച് കൂൾ ലുക്കിലാണ് ഷാരൂഖ് ഖാൻ മത്സരം കാണാനെത്തിയത്.

നേരത്തെ പത്താനിലെ 'ജൂമേ ജോ പത്താൻ' എന്ന ഗാനത്തിന് ചുവട് വെയ്‌ക്കുന്ന വിരാട് കോലിയുടേയും രവീന്ദ്ര ജഡേജയുടേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മറിയിരുന്നു. ബോർഡർ -ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു താരങ്ങൾ ഗാനത്തിനൊത്ത് ചുവട്‌ വെച്ചത്. ഇത് വൈറലായതോടെ 'അവർ എന്നെക്കാൾ നന്നായി ഡാൻസ് ചെയ്യുന്നു' എന്ന കുറിപ്പോടെ ഷാരൂഖ് ഖാൻ തന്നെ വീഡിയോ ട്വീറ്റും ചെയ്‌തിരുന്നു.

കൂറ്റൻ ജയവുമായി കൊൽക്കത്ത: അതേസമയം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 81 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂര്‍ 17.3 ഓവറിൽ 123 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ബാംഗ്ലൂരിന്‍റെ തോൽവി ഭാരം വർധിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്തക്കായി റഹ്‌മാനുള്ള ഗുർബാസ് (57), റിങ്കു സിങ് (46), ഷാർദുൽ താക്കൂർ (68) എന്നിവർ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. ആറാമനായി ക്രീസിലെത്തിയ ഷാർദുൽ 29 പന്തിൽ മൂന്ന് സിക്‌സും ഒൻപത് ഫോറും ഉൾപ്പെടെയാണ് വെടിക്കെട്ട് തീർത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ വിരാട് കോലിയും ഫഫ് ഡുപ്ലസിസും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും കൊൽക്കത്തയുടെ സ്‌പിന്നർമാർക്ക് മുന്നിൽ ബാംഗ്ലൂർ ബാറ്റിങ് നിര കറങ്ങി വീഴുകയായിരുന്നു. വരുണ്‍ ചക്രവർത്തി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഇംപാക്‌ട് പ്ലയറായെത്തിയ സുയാഷ് ശർമ മൂന്ന് വിക്കറ്റ് നേടി.

ALSO READ: ഈഡനിൽ നിറഞ്ഞാടി ശാർദുൽ; കാണാം ചിത്രങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.