ETV Bharat / bharat

'കേരള സ്‌റ്റോറി'യെ എതിര്‍ക്കുന്നവര്‍ 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് അനുവദിക്കാത്തവരെ പോലെ' ; പ്രതികരണവുമായി ഷബാന ആസ്‌മി - വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ

ചിത്രത്തിനെതിരെ കേരളത്തില്‍ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയാണ് ബോളിവുഡ് ഇതിഹാസത്തിന്‍റെ പ്രതികരണം

Shabana Azmi response on The Kerala Story  The Kerala Story  Shabana Azmi  Those want to ban The Kerala Story  Laal Singh Chaddha  Aamir Khan  veteran actor Shabana Azmi  veteran actor  കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍  ലാല്‍ സിങ് ഛദ്ദയുടെ റിലീസ്  ഷബാന ആസ്‌മി  ബോളിവുഡ് ഇതിഹാസത്തിന്‍റെ പ്രതികരണം  കേരള സ്‌റ്റോറി  ലാല്‍ സിങ് ഛദ്ദ  ആമിര്‍ ഖാന്‍  ട്വിറ്റര്‍  സിനിമ റിലീസ്  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ  വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ  ബോളിവുഡ്
കേരള സ്‌റ്റോറി'യെ എതിര്‍ക്കുന്നവര്‍ 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് അനുവദിക്കാത്തവരെ പോലെ
author img

By

Published : May 8, 2023, 4:21 PM IST

മുംബൈ : കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍ ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിങ് ഛദ്ദയുടെ റിലീസ് അനുവദിക്കില്ലെന്ന് പറഞ്ഞവരെപ്പോലെ തെറ്റുകാര്‍ തന്നെയാണെന്നറിയിച്ച് ചലച്ചിത്ര ഇതിഹാസം ഷബാന ആസ്‌മി. തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് താരം അഭിപ്രായം പങ്കുവച്ചത്. കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ കഥ പറയുന്ന സുദീപ്‌തോ സെന്‍ ചിത്രം കേരള സ്‌റ്റോറിയ്‌ക്കെതിരെ കേരളത്തിലുയരുന്ന എതിര്‍പ്പുകളുടെയും, വിവാദ ചിത്രം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് നീക്കിയ നടപടിയുടെയും പശ്ചാത്തലത്തിലാണ് ഷബാന ആസ്‌മിയുടെ പ്രതികരണം.

താരത്തിന്‍റെ പ്രതികരണം ഇങ്ങനെ : ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അല്ലാതെ മറ്റാർക്കും അവകാശമില്ല. കേരള സ്‌റ്റോറി നിരോധിക്കണമെന്നാവശ്യപ്പെടുന്നത് ആമിർ ഖാന്‍റെ ലാൽ സിങ് ഛദ്ദ നിരോധിക്കാൻ ആഗ്രഹിച്ചവരുടേത് പോലത്തെ തെറ്റാണ്. ഒരു സിനിമയ്‌ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകാരം നല്‍കി കഴിഞ്ഞാൽ, പിന്നെ ഭരണഘടനാപരമായ അമിതാധികാരം ആർക്കുമില്ല എന്നും ഷബാന ആസ്‌മി ട്വിറ്ററിലൂടെ അറിയിച്ചു. 2022 ഓഗസ്‌റ്റ് 11 ന് ആമിറിന്‍റെ ലാൽ സിങ് ഛദ്ദ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയില്‍ ബോളിവുഡിനെ ബഹിഷ്‌കരിക്കുക (#BoycottBollywood) എന്നത് ട്രെൻഡായതിനെക്കുറിച്ചും ആസ്‌മി ട്വീറ്റില്‍ പരാമർശിച്ചു.

  • Those who speak of banning #The Kerala Story are as wrong as those who wanted to ban Aamir Khan’s #Laal Singh Chaadha. Once a film has been passed by the Central Board of Film Certification nobody has the right to become an extra constitutional authority .

    — Azmi Shabana (@AzmiShabana) May 8, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രദര്‍ശനം തടയേണ്ടതില്ലെന്ന് ഹൈക്കോടതി: കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്നറിയിച്ചായിരുന്നു കോടതി ഹര്‍ജി തള്ളിയത്. പ്രദർശനത്തിന് സ്‌റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. അതേസമയം വിവാദ പരാമർശമടങ്ങിയ ടീസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്യാമെന്ന നിർമാതാക്കളുടെ ഉറപ്പും കോടതി രേഖപ്പെടുത്തിയിരുന്നു.

നിയമാനുസൃത സംവിധാനം വിലയിരുത്തിയതിന് ശേഷം ചിത്രത്തിന് പ്രദർശനത്തിന് അനുമതി നൽകിയതല്ലേയെന്ന് ചോദിച്ച കോടതി, ദി കേരള സ്‌റ്റോറി ചരിത്ര സിനിമയല്ലെന്നും മറിച്ച് സാങ്കൽപ്പിക കഥയാണെന്നും വ്യക്തമാക്കിയിരുന്നു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കും. ചിത്രം പ്രദർശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

മതേതര സമൂഹം സ്വീകരിക്കും : ഹിന്ദു സന്യാസിമാരെയും ക്രൈസ്‌തവ പുരോഹിതരെയും എത്രയോ ചിത്രങ്ങളിൽ കള്ളക്കടത്തുകാരായും മറ്റും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിൽ തുപ്പുന്ന രംഗങ്ങളടങ്ങിയ ചിത്രങ്ങൾ വരെ ഉണ്ടായിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. ഹർജിക്കാരുടെ ആവശ്യപ്രകാരം ചിത്രത്തിന്‍റെ ട്രെയിലറും ടീസറും കോടതി പരിശോധിച്ചിരുന്നു. ട്രെയിലറും ടീസറും ഇസ്‌ലാം മതത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും മറിച്ച് ഐഎസ്ഐഎസ് സംഘടനയ്‌ക്കെതിരെയാണ് പരാമർശങ്ങൾ ഉള്ളതെന്നും ജസ്‌റ്റിസുമാരായ എൻ നഗരേഷ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വിലയിരുത്തി.

അതേസമയം മധ്യപ്രദേശ് സര്‍ക്കാര്‍ "ദി കേരള സ്‌റ്റോറിയ്‌ക്ക്" സംസ്ഥാനത്ത് നികുതി ഏര്‍പ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും മോശം പൊതുജന പ്രതികരണമാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകൾ ഞായറാഴ്ച മുതൽ ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കുകയാണുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.