ETV Bharat / bharat

വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം - വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷങ്ങൾ വാർത്ത

ഒഡീഷ, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ, ഹിമാചൽ പ്രദേശ്, ഡൽഹി, കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ രാത്രി സമയത്തെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

state Government imposed restrictions  restrictions on New Year celebrations  New Year celebrations  corona virus strain  night curfew in states  corona night curfew  new year celebrations  Maharashtra night curfew  പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം വാർത്ത  വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷങ്ങൾ വാർത്ത  പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം വാർത്ത
വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം
author img

By

Published : Dec 31, 2020, 6:05 PM IST

ഹൈദരാബാദ്: രാജ്യത്ത്​ വിവിധ സംസ്ഥാനങ്ങളിൽ പുതുവത്സരാഘോഷത്തിന്​ കർശന നിയന്ത്രണം. കൊവിഡ് വ്യാപനത്തിനെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി രാത്രി 11 മുതൽ രാവിലെ അഞ്ച് മണി വരെയാണ്​ നിയന്ത്രണം. എന്നാൽ, അത്യാവശ്യ സേവനങ്ങൾക്കും യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടില്ല. പുതുവത്സരാഘോഷ പരിപാടികൾക്കായി ആളുകൾ കൂട്ടം കൂടുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, പാർക്കുകൾ, കൺവെൻഷൻ സെന്‍ററുകൾ എന്നിവയുൾപ്പെടെ നിയന്ത്രണത്തിലായിരിക്കും.

  • Don’t Stop The Party, Mumbai - Just Take It Indoors After 11:00!

    Restaurants are allowed to home deliver food in the city post 11:00pm.

    COVID-prevention norms will have to be followed to ensure Mumbai rings in the new year with safety.#MyBMCUpdates #NaToCorona#StayHome

    — माझी Mumbai, आपली BMC (@mybmc) December 31, 2020 " class="align-text-top noRightClick twitterSection" data=" ">

മഹാരാഷ്‌ട്രയിൽ ഡിസംബർ 22 മുതൽ ജനുവരി അഞ്ച് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ ഏതാനും ഇളവുകൾ നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകൾക്കുള്ളിൽ പരിപാടി നടത്താൻ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകി. ഒഡീഷയിൽ ഇന്ന് രാത്രി 11 മണി മുതൽ രാവിലെ അഞ്ച് മണി വരെ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഇന്നും നാളയും രാത്രി സമയങ്ങളിൽ ആഘോഷപരിപാടികൾക്കും കൂട്ടം ചേരുന്നതിനും വിലക്കേർപ്പെടുത്തി. എന്നാൽ, പുറത്ത് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമില്ല.

കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും രാത്രി സമയത്ത് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിൽ ജനുവരി ഒന്നിന് രാത്രി കർഫ്യൂ ഉണ്ടാകില്ല. എങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷപരിപാടികൾ നടത്താനാണ് സർക്കാർ നിർദേശം.

തമിഴ്നാട്ടിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണുള്ളത്. കേരളത്തിൽ ഇന്ന് രാത്രി 10 മണിക്ക് ശേഷം ആഘോഷപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.