ETV Bharat / bharat

നോട്ട് നിരോധനത്തിന്‍റെ ഏഴ് വർഷങ്ങൾ : പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിച്ചോ ? - നാഷണൽ ക്രൈം കൺട്രോൾ ബ്യൂറോ

നോട്ട് നിരോധനത്തിന്‍റെ ഏഴ് വർഷങ്ങള്‍ ; സമ്പദ്ഘടനയിൽ നോട്ട് നിരോധനമുണ്ടാക്കിയ പ്രതിഫലനങ്ങള്‍ എന്തൊക്കെ ?

Seven years of Demonetisation  DEMONITIZATION  SEVEN YEARS  INDIA  IMPACT  BLACK MONEY  CONGRESS  CRITICISM  OPPOSITION  CENTRE FOR MONOTORING INDIAN ECONOMY  നോട്ട് നിരോധനം  നാഷണൽ ക്രൈം കൺട്രോൾ ബ്യൂറോ  കള്ളപ്പണംകള്ളപ്പണം
Seven years of Demonetisation
author img

By ETV Bharat Kerala Team

Published : Nov 8, 2023, 5:55 PM IST

ഹൈദരാബാദ് : ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനത്തിന്‍റെ ഏഴാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഫലം കണ്ടോ എന്ന് പരിശോധിക്കുകയാണ് ഇടിവി ഭാരത്. ഡിജിറ്റൽ പേയ്‌മെന്‍റ് വർധിപ്പിക്കുക, കള്ളപ്പണം തടയുക, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിംഗ് നിർത്തലാക്കുക, കുഴൽപ്പണ വിതരണം തടയുക എന്നിവയായിരുന്നു നോട്ട് നിരോധന വേളയിൽ ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ കരുത്തുറ്റതാക്കാൻ ഈ നടപടിയിലൂടെ കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ അവകാശവാദം. എന്നാൽ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബാങ്കുകൾക്ക് മുന്നിൽ നീണ്ട നിരയായിരുന്നു. കയ്യിലുള്ള ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ മാറാൻ വേണ്ടിയുള്ള ഈ കാത്തുനിൽപ്പിനിടെ 105 പേർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ. നോട്ട് നിരോധനം രാജ്യത്തെ വ്യവസായങ്ങളെയും ബാധിച്ചു.

സെന്‍റര്‍ ഫോർ മോണിറ്ററിം​ഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ പ്രകാരം നോട്ട് നിരോധനം മൂലം 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. 2016 സെപ്റ്റംബർ-ഡിസംബർ മുതൽ 2017 ജനുവരി-ഏപ്രിൽ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. കള്ളനോട്ട് വ്യാപനം തടയുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. നാഷണൽ ക്രൈം കൺട്രോൾ ബ്യൂറോയുടെ കണക്കുകൾ പ്രകാരം നോട്ട് നിരോധനത്തിന് ശേഷം രാജ്യമെമ്പാടും നിന്നായി 245.33 കോടി രൂപ കഴിഞ്ഞ ഏഴ് വർഷത്തിനിടെ പിടിച്ചെടുത്തു.

2020ൽ മാത്രം 92.17 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. 2016ൽ ഇത് കേവലം 15.92 കോടി മാത്രമായിരുന്നു, 2021ൽ 20.39 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. 2019ൽ ഇത് 34.79 കോടി ആയിരുന്നു. 2018ൽ 26.35 കോടിയുടെയും 2017ൽ 55.71 കോടിരൂപയുടെയും വ്യാജ നോട്ടുകൾ പിടിച്ചെടുത്തതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2021-22 സാമ്പത്തിക വർഷം അഞ്ഞൂറ് രൂപയുടെ വ്യാജ കറൻസി നോട്ടുകളുടെ എണ്ണം 79669 ആയി ഉയർന്നുവെന്ന് റിസർവ് ബാങ്ക് 2022 മെയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻ സാമ്പത്തിക വർഷത്തിന്‍റെ ഇരട്ടിയാണ് ഇതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 13604 എണ്ണം ആയിരുന്നു രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകൾ ഇതേ വർഷം കണ്ടെത്തിയത്. മുൻവർഷത്തേക്കാൾ 54.6ശതമാനം വർധനയാണ് വ്യാജ രണ്ടായിരം രൂപ നോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായത്.

കള്ളപ്പണം തടയാനുള്ള പ്രധാനമന്ത്രി മോദിയുടെ ദാർശനിക കാൽവയ്പ്പുകളെ അഭിനന്ദിച്ച പ്രതിപക്ഷം പക്ഷേ ഇന്ന് നോട്ട് നിരോധനത്തിന്‍റെ ഏഴാം വാർഷിക വേളയിൽ അദ്ദേഹത്തെ പരിഹസിക്കുന്നു. നോട്ട് നിരോധനത്തിന്‍റെ പരാജയത്തിൽ നാം ദുഃഖാചരണം നടത്തേണ്ടതില്ലേ എന്നാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി എക്‌സില്‍ കുറിച്ചത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ നിരോധിക്കാനുള്ള മോദിയുടെ തീരുമാനം സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിക്കുക മാത്രമല്ല തികഞ്ഞ പരാജയമാണെന്ന് തെളിയിക്കുക കൂടിയാണെന്നും അദ്ദേഹം കുറിച്ചു.

നോട്ട് നിരോധനം പാവപ്പെട്ടവരെ പ്രതീക്ഷയറ്റവരാക്കി മാറ്റി. നൂറ് കണക്കിന് ജീവനുകൾ നഷ്ടമാക്കി. ഇപ്പോഴും യാതനകൾ അനുഭവിക്കുന്ന ഇരകളുടെ കുടുംബത്തോടൊപ്പം നമുക്ക് നിൽക്കാം എന്നും കോൺ​ഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. നോട്ട് നിരോധനത്തെ ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി പുകഴ്ത്തിയിരുന്നു. നോട്ട് നിരോധനത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. അഞ്ചം​ഗ ബെഞ്ചിൽ നാല് പേരും നോട്ട് നിരോധനത്തെ സാധൂകരിച്ച് സംസാരിച്ചു.

ഇത്തരമൊരു നയത്തിൽ യാതൊരു പാളിച്ചകളും ഇല്ലെന്നായിരുന്നു ജസ്റ്റിസുമാരായ ബി ആർ ​ഗവായ്, എസ് അബ്ദുൾ നസീർ, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ നോട്ടുനിരോധനം നിയമങ്ങൾ പാലിച്ചല്ലെന്ന് ജസ്റ്റിസ് നാ​ഗരത്ന നിരീക്ഷിച്ചു. റിസർവ് ബാങ്കിന്‍റെ സ്വതന്ത്രാധികാരത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്‍റെ തലയിലുദിച്ച ആശയമാണ് നോട്ട് നിരോധനമെന്നും റിസർവ് ബാങ്കിന്‍റെ അഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്നും നാ​ഗരത്ന ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിൽ റിസർവ് ബാങ്ക് സ്വതന്ത്ര അധികാരം ഉപയോ​ഗിച്ചിട്ടില്ലെന്നും നാ​ഗരത്ന തന്‍റെ വിധിന്യായത്തിൽ പറഞ്ഞു.

ധനവിതരണം 2023 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 33 ലക്ഷം കോടിയാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം വന്ന 2016 നവംബറിൽ ഇത് കേവലം പതിനേഴ് ലക്ഷം കോടി മാത്രമായിരുന്നു. അതായത് നോട്ട് നിരോധിച്ച് ഏഴ് വർഷത്തിന് ശേഷവും കറൻസി നോട്ടുകൾ വൻ തോതിൽ ഉപയോ​ഗത്തിലുണ്ടെന്ന് ചുരുക്കം. എന്നാൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ എണ്ണം 2015-16ലെ 88 ശതമാനത്തിൽ നിന്ന് 2021-11ൽ 20ത്തിലേക്ക് കുറഞ്ഞതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ​ഗവേഷണ റിപ്പോർട്ട് അവകാശപ്പെടുന്നു. 2026-27ൽ ഇത് 11.15 ശതമാനമാകുമെന്നും വിലയിരുത്തുന്നു.

ഡിജിറ്റൽ ഇടപാടുകളുടെ പങ്കിൽ ​ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ഇടപാടുകൾ ഇപ്പോൾ 80.4ശതമാനമായി ഉയർന്നിട്ടുണ്ട്. 2026-27ഓടെ ഇത് 88ശതമാനമാകുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പ്രാദേശിക തലത്തിൽ ഇപ്പോഴും വമ്പൻ ഇടപാടുകൾക്ക് കറൻസി തന്നെയാണ് ഉപയോ​ഗിക്കുന്നത്.

ALSO READ; Rs 2000 Notes Exchange Last Date : '2000 രൂപ നോട്ട് കണ്ടിട്ടുതന്നെ കാലങ്ങളായി' ; അവസാന ദിവസവും ബാങ്കുകളിൽ തിരക്കില്ല

കള്ളനോട്ടുകൾ തടയാനായി ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച് ഏഴ് വർഷത്തിന് ശേഷവും കള്ളപ്പണമിടപാടുകൾ തുടരുന്നുവെന്ന് തന്നെയാണ് മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് രാജ്യത്ത് ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിക്കുന്നുമുണ്ട്. വലിയ ഭൂമി ഇടപാടുകൾക്കും മറ്റും നോട്ടുകൾ തന്നെയാണ് ഉപയോ​ഗിക്കുന്നത്. ഏഴ് വർഷത്തിനിടെ നടന്ന ഭൂമി ഇടപാടുകളിൽ 76ശതമാനവും കറൻസി നോട്ടുകൾ ഉപയോഗിച്ചാണെന്നും സെന്‍റര്‍ ഫോർ മോണിറ്ററിം​ഗ് ഇന്ത്യൻ ഇക്കോണമിയുടെ സർവേ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.