ജയ്‌പൂർ: ജനുവരി 16 ന് സംസ്ഥാനത്തൊട്ടാകെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ള 1.5 കോടി ഗുണഭോക്താക്കൾക്കാണ് ഇതുവരെ കുത്തിവയ്‌പ് നൽകിയത്. എന്നാൽ വാക്സിൻ ഡോസുകളിൽ ഏഴ് ശതമാനവും സംസ്ഥാനത്ത് പാഴായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മെഡിക്കൽ വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ പാഴായതായി റിപ്പോർട്ട് ചെയ്യുന്നത് ചുരു ജില്ലയിലാണ്. കണക്കുകളനുസരിച്ച് 39.37 ശതമാനം വാക്സിനാണ് ജില്ലയിൽ ഉപയോഗിക്കാതെ പോയത്.
യഥാക്രമം ഹനുമംഗഡ്- 24.60 ശതമാനം, ഭരത്പൂർ- 17.13, കോട്ട- 16.71, ചിറ്റോർഗഡ്- 11.81, ജലൂർ- 9.63, അൽവാർ- 8.83, അജ്‌മീർ- 6.89, ജയ്‌പൂർ- 4.67തുടങ്ങി സംസ്ഥാനത്തെ വിവധ പ്രദേശങ്ങളിലായി വാക്‌സിൻ പാഴായതായി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നിലവിൽ വാക്സിനുകളിൽ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് ഇതുവരെ 1,56,77,180 പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; വീണ്ടെടുക്കൽ നിരക്കിൽ വർധനവ്