ETV Bharat / bharat

'ഞാൻ എന്നെ തന്നെ വിവാഹം കഴിക്കുന്നു': വിചിത്ര വിവാഹത്തിനൊരുങ്ങി യുവതി - സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

വിവാഹ ശേഷം ഹണിമൂണ്‍ ഗോവയില്‍ ആഘോഷിക്കാനാണ് പദ്ധതിയെന്ന് യുവതി

Set an example of Pure Self-love  a lady will marry to herself  ക്ഷമ ബിന്ദു  സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി  സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി  സ്വയം വിവാഹം കഴിച്ച യുവതി
അതിരില്ലാത്ത ആത്മ സ്നേഹം; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി
author img

By

Published : Jun 2, 2022, 7:03 PM IST

Updated : Jun 2, 2022, 7:50 PM IST

വഡോദര (ഗുജറാത്ത്): ബിഹാര്‍ സ്വദേശിയായ ക്ഷമ ബിന്ദുവെന്ന 24കാരിയുടെ വിവാഹമാണ് ജൂണ്‍ 11ന്. വിവാഹ ചടങ്ങിന് ക്ഷമ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം മുറപ്രകാരം ക്ഷണിച്ചു. ക്ഷണക്കത്ത് കിട്ടിയവരൊക്കെ ജീവിത പങ്കാളിയുടെ പേര് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കാര്യം അന്വേഷിച്ചവരോട് ക്ഷമ പറഞ്ഞത് ഇപ്രകാരമായിരുന്നു.

Set an example of Pure Self-love  a lady will marry to herself  ക്ഷമ ബിന്ദു  സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി  സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി  സ്വയം വിവാഹം കഴിച്ച യുവതി
അതിരില്ലാത്ത ആത്മ സ്നേഹം; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

"എനിക്ക് എന്നേക്കാളേറെ മറ്റൊരാളെ മനസിലാക്കാനോ സ്നേഹിക്കാനോ കഴിയില്ല. അതിനാല്‍, ഞാന്‍ എന്നെ തന്നെ വിവാഹം ചെയ്യുകയാണ്" ജീവിതത്തില്‍ എന്നേക്കാള്‍ എന്നെ സ്നേഹിക്കുന്ന ഒരാളെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ വിവാഹിത ആകുക എന്നത് വലിയ സ്വപ്നമാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ക്ഷമ പറഞ്ഞു.

'ഞാൻ എന്നെ തന്നെ വിവാഹം കഴിക്കുന്നു': വിചിത്ര വിവാഹത്തിനൊരുങ്ങി യുവതി

ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്നത്. ഗോത്രിയിലെ മഹാദേവ ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടക്കുക. മണ്ഡപം, വാദ്യങ്ങള്‍, പൂജാരി തുടങ്ങി എല്ലാ ചടങ്ങുകളോടും കൂടിയാണ് ചടങ്ങ്. സുഹൃത്തുക്കളാണ് വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. വിവാഹ ശേഷം ഹണിമൂണ്‍ ഗോവയില്‍ ആഘോഷിക്കാനാണ് പദ്ധതിയെന്നും ക്ഷമ പറഞ്ഞു.

ഇത്തരത്തില്‍ ഒരു വിവാഹം ഇന്ത്യയില്‍ ആദ്യമായാണ്. താന്‍ ഇന്‍റര്‍നെറ്റില്‍ ഇതിനെ കുറിച്ച് തെരഞ്ഞെങ്കിലും മറ്റാരെയും ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വയം ഇത്രമാത്രം ഇഷ്ടപ്പെടുന്ന മറ്റൊരു സ്ത്രീയെ രാജ്യത്ത് ഞാന്‍ വേറെ കണ്ടിട്ടില്ലെന്നും ക്ഷമ പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ സീനിയര്‍ റിക്രൂട്ടറാണ് ക്ഷമ. മഹാരാജ സയജിറാവു യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ ഡിഗ്രി പൂര്‍ത്തിയാക്കിയ ക്ഷമ മാധ്യമ പഠനം പകുതി വഴിയില്‍ നിര്‍ത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്.

Last Updated : Jun 2, 2022, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.