ന്യൂഡൽഹി : കൊവിഡ് പ്രതിരോധ മരുന്നിന്‍റെ ലഭ്യമായ സ്റ്റോക്ക് കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ പ്രായത്തിലുള്ളവര്‍ക്ക് വാക്സിനേഷൻ ആരംഭിച്ചതെന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പ്രസ്താവന തള്ളി കമ്പനി. സുരേഷ് ജാദവിന്‍റെ പ്രസ്താവന ഔദ്യോഗിക പ്രതികരണമല്ലെന്നും അതുമായി യാതൊരും ബന്ധവുമില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി സിഇഒ അദാർ സി പൂനേവാലയുടെ പേരിലാണ് കത്ത്.
also read: ജൂലായ് വരെ ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുമെന്ന് സെറം ഇന്‍സ്റ്റിട്യൂട്ട് മേധാവി
നിലവിലെ അതിരൂക്ഷ സാഹചര്യത്തില്‍ കൊവിഷീൽഡിന്‍റെ ഉത്പാദനം വർധിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണ്. കൊവിഡിനെതിരായ സർക്കാരിന്‍റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് അവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങള്‍പോലും കണക്കിലെടുക്കാതെ സർക്കാര്‍ കൂടുതല്‍ പേര്‍ക്ക് വാക്സിൻ നല്‍കാൻ തുടങ്ങിയതെന്നായിരുന്നു സുരേഷ് ജാദവിന്‍റെ പരാമര്‍ശം.