ETV Bharat / bharat

ഡ്യൂട്ടിക്കിടെ വനിത ജീവനക്കാരിയെകൊണ്ട് മസാജ്‌ ചെയ്യിപ്പിച്ചു, വീഡിയോ വൈറലായതോടെ ഡോക്‌ടര്‍ ഒളിവില്‍

ബിഹാറിലെ ഖഗാരിയ ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം

senior medical official captured enjoying face massage from female colleague in Bihar  senior medical official enjoying face massage  മസാജ്‌  ബീഹാറിലെ ഖഗാരിയ ജില്ല  വനിതാ ജീവനക്കാരിയെ കൊണ്ട് മസാജ്  ബീഹാറില്‍ ഡോക്‌ടറുടെ മസാജ് വൈറല്‍  Doctor make female employee massage  viral video of doctor massage Bihar
hospital
author img

By

Published : Feb 3, 2023, 3:35 PM IST

ഖഗാരിയ (ബിഹാര്‍): പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ അവിടെയുള്ള വനിത കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫിസറെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്‍റെ ദൃശ്യം വൈറലായി. ബിഹാറിലെ ഖഗാരിയ ജില്ലയിലെ സദര്‍ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ കൃഷ്‌ണ കുമാറാണ് ഇത്തരം പ്രവര്‍ത്തി വനിത ജീവനക്കാരിയെ കൊണ്ട് ചെയ്യിപ്പിച്ചത്. ഈയാള്‍ സംഭവം പുറത്തായതോടെ ഒളിവിലാണ്.

അന്വേഷണത്തിന് ശേഷം ഡോ. കൃഷ്‌ണകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൃഷ്‌ണകുമാറും പ്രസ്‌തുത വനിത ജീവനക്കാരിയും ഒരുമിച്ച് നില്‍ക്കുന്ന നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജോലി സമയത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ആരോഗ്യവകുപ്പിന്‍റെ മാന്യത ഇടിക്കുന്ന നടപടിയാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ബിഹാര്‍ സിവില്‍ സര്‍ജന്‍ രാംനാരായണ്‍ ചൗധരി പറഞ്ഞു. രണ്ട് പേരും ഒരുമിച്ചുള്ള അംഗീകരിക്കാന്‍ പറ്റാത്ത ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് പേരും വിവാഹിതരാണെന്നതിനാല്‍ ഈ ചിത്രങ്ങള്‍ അവരുടെ കുടുംബത്തിനും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തികൊണ്ട് തങ്ങളുടെ വകുപ്പ് ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണെന്നും രാംനാരായണ്‍ ചൗധരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.