ETV Bharat / bharat

Tomato selling | 'ഒരു കിലോ തക്കാളിയ്‌ക്ക് 60 രൂപ' ; തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു,ഒരു മണിക്കൂറിനുള്ളില്‍ കാലിയായി

author img

By

Published : Jul 4, 2023, 10:50 PM IST

തമിഴ്‌നാട്ടില്‍ റേഷന്‍ കടകളില്‍ തക്കാളി വിതരണം ആരംഭിച്ചു. അടുത്ത വര്‍ഷം വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി കെ ആര്‍ പെരിയകറുപ്പന്‍.

Selling tomatoes in 82 ration shops in Chennai started  Selling Tomatoes in Ration Shops  Chennai started  Tomato selling  തമിഴ്‌നാടിന് ആശ്വാസം  ഒരു കിലോ തക്കാളിയ്‌ക്ക് 60 രൂപ  റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു  റേഷന്‍ കടകളില്‍ തക്കാളി വിതരണം ആരംഭിച്ചു
റേഷന്‍ കടകളില്‍ തക്കാളി വിതരണം ആരംഭിച്ചു

ചെന്നൈ : തക്കാളി വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാടിന് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സബ്‌സിഡി നിരക്കില്‍ തക്കാളി വിതരണം ആരംഭിച്ചു. 82 റേഷന്‍ കടകളിലാണ് വിതരണം ആരംഭിച്ചത്. കിലോയ്‌ക്ക് 60 രൂപ നിരക്കിലാണ് തക്കാളി നല്‍കുന്നത്.

ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ ചെന്നൈയിലാണ് വിതരണം ആരംഭിച്ചിട്ടുള്ളത്. തലസ്ഥാനത്തെ മൂന്നായി തിരിച്ചാണ് നടപടി. സെൻട്രൽ ചെന്നൈയിൽ 32 റേഷന്‍ കടകളിലും വടക്കൻ ചെന്നൈയിൽ 25 റേഷന്‍ കടകളിലും ദക്ഷിണ ചെന്നൈയിൽ 25 റേഷന്‍ കടകളിലുമാണ് സബ്‌സിഡി നിരക്കില്‍ തക്കാളി വിതരണം തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

പരിഹാരം കണ്ടെങ്കിലും ആശങ്കയില്‍ ജനങ്ങള്‍ : റേഷന്‍ കടകളില്‍ വില്‍പ്പനക്കെത്തിച്ച തക്കാളി ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറ്റ് തീര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കി. 50 കിലോ മുതല്‍ 100 കിലോ തക്കാളി വരെയാണ് ഓരോ റേഷന്‍കടകളിലും വിതരണത്തിന് എത്തിച്ചത്. തക്കാളി വാങ്ങാന്‍ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്‍റെ ആവശ്യമില്ല. ഒരാള്‍ക്ക് ഒരു കിലോ തക്കാളി എന്ന നിരക്കിലാണ് വില്‍പ്പന നടത്തിയത്. വില വര്‍ധനയില്‍ പ്രയാസപ്പെടുന്ന സമയത്ത് റേഷന്‍ കടകളിലെ വില്‍പ്പന ഏറെ ആശ്വാസകരമാണെന്നും എന്നാല്‍ തക്കാളി വില്‍ക്കുന്ന റേഷന്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

റേഷന്‍ കടകളിലൂടെയും വിവിധ കോഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെയും തക്കാളി വിതരണം നടത്തുമെന്ന് സഹകരണ മന്ത്രി പെരിയകറുപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റേഷന്‍ കടകള്‍ക്ക് പുറമെ ഫാം ഗ്രീന്‍ സെന്‍ററുകള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) അടക്കം 111 കേന്ദ്രങ്ങളില്‍ തക്കാളി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. മാത്രമല്ല സംസ്ഥാനത്ത് തക്കാളി വില ഉയരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

വരും വര്‍ഷങ്ങളില്‍ തക്കാളി ഉത്‌പാദനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ 75 ശതമാനം തക്കാളിയും തമിഴ്‌നാട്ടില്‍ തന്നെയാണ് ഉത്‌പാദിപ്പിക്കുന്നത്. ബാക്കി 25 ശതമാനം മാത്രമാണ് മറ്റിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ജൂലൈയില്‍ തക്കാളി വില വര്‍ധിക്കാറുണ്ടെന്നും ഇത്തവണയും അതാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ മറ്റിടങ്ങളില്‍ നിന്നുള്ള തക്കാളി സംഭരണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിട്ടുണ്ടെന്നും അടുത്ത പത്ത് ദിവസം കൂടി വില ഇതേ രീതിയില്‍ തുടരാനാണ് സാധ്യതയെന്നും കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തക്കാളി വില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി : രാജ്യമെമ്പാടുമുള്ള തക്കാളി വില വര്‍ധനയ്‌ക്ക് കാരണം കാര്‍ഷിക വിളയുടെ കുറവാണെന്നും കൃത്യമായി മഴ ലഭിക്കാത്തത് തക്കാളി കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. തമിഴ്‌നാട്ടില്‍ മാത്രമല്ല ഇത്തരം അവസ്ഥയുള്ളതെന്നും ഇന്ത്യയിലാകമാനം ഇതേ അവസ്ഥ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഴ കാരണം ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തക്കാളിയുടെ വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

also read: Tomoto Free| 'മൊബൈലിനൊപ്പം ഒരു കിലോ തക്കാളി സൗജന്യം', യുപിയിൽ വ്യത്യസ്‌ത ഓഫറുമായി വിൽപനക്കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.