ETV Bharat / bharat

Tomato Price | തമിഴ്‌നാട്ടില്‍ തക്കാളി കിലോ 60 രൂപയ്ക്ക് നാളെ മുതല്‍ ലഭ്യം ; വില്‍പന റേഷന്‍ കടകള്‍ ഉള്‍പ്പടെ 111 കേന്ദ്രങ്ങളില്‍

author img

By

Published : Jul 3, 2023, 9:48 PM IST

Updated : Jul 3, 2023, 11:00 PM IST

ചെന്നൈയില്‍ മാത്രം 82 റേഷൻ കടകളിലാണ് കിലോയ്‌ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍പന നടത്തുക

Tomato Price  Selling tomatoes in ration shops  Minister Periyakaruppan  Tamil Nadu  തമിഴ്‌നാട്ടില്‍ തക്കാളി കിലോ 60 രൂപയ്ക്ക്
തക്കാളി കിലോ

ചെന്നൈ : തമിഴ്‌നാട്ടില്‍ 60 രൂപയ്ക്ക് തക്കാളി ലഭ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി പെരിയകറുപ്പൻ. റേഷൻ കടകള്‍, ഫാം ഗ്രീൻ സെന്‍ററുകള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) ഉൾപ്പടെ 111 കേന്ദ്രങ്ങളിലാണ് തക്കാളി ലഭ്യമാക്കുക. നാളെ മുതലാണ് സംസ്ഥാനത്ത് ഈ വിലയ്‌ക്ക് തക്കാളി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

ഇനിയും തക്കാളി വില ഉയരാതിരിക്കാന്‍ വേണ്ടിയുള്ള കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നൈയിലെ 82 റേഷൻ കടകളിലൂടെയാണ് തക്കാളി വില്‍പന നടത്തുക. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽവച്ചാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചെന്നൈയില്‍ 130 രൂപയാണ് തക്കാളിക്ക് വില. ജനം വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ സാഹചര്യത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ ഈ നീക്കം.

'ഇത് തമിഴ്‌നാടിന്‍റേത് മാത്രമല്ല, ദേശീയ പ്രശ്‌നം': 'ഞങ്ങൾ തമിഴ്‌നാട്ടിൽ ഫാം ഗ്രീൻ ഷോപ്പുകളുടെ (കോഓപ്പറേറ്റീവ് സൊസൈറ്റി വിപണി) എണ്ണം വർധിപ്പിച്ച് ആളുകൾക്ക് തക്കാളിയുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തക്കാളി വിലക്കയറ്റം കൊണ്ട് ആളുകള്‍ പൊറുതിമുട്ടുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ മാത്രല്ല, ഇതൊരു ദേശീയ പ്രശ്‌നമാണ്.' - തമിഴ്‌നാട് സഹകരണ മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി.

മൺസൂൺ കൃത്യമായി ലഭിക്കാത്തതിനാല്‍ തക്കാളിയുടെ വിളവ് വളരെ കുറഞ്ഞ സാഹചര്യമാണുള്ളതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ഇതാണ് തങ്ങളും പറഞ്ഞത്, തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയിലാകമാനം ഈ പ്രശ്‌നമുണ്ടെന്ന്. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നാളെ മുതൽ റേഷൻ കടകളിൽ തക്കാളി വിൽപന ആരംഭിക്കും. ആദ്യഘട്ടത്തിൽ തലസ്ഥാനമായ ചെന്നൈയെ വടക്കൻ ചെന്നൈ, ദക്ഷിണ ചെന്നൈ, സെൻട്രൽ ചെന്നൈ എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് തക്കാളി ലഭ്യത ഉറപ്പാക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

'എല്ലാ ജില്ലകളിലും കുറഞ്ഞ വിലയ്‌ക്ക് തക്കാളി ഉറപ്പാക്കും': സെൻട്രൽ ചെന്നൈയിൽ 32 കടകളും വടക്കൻ ചെന്നൈയിൽ 25 കടകളും സൗത്ത് ചെന്നൈയിൽ 25 കടകളും അങ്ങനെ 82 റേഷൻ കടകളിൽ സബ്‌സിഡി വിലയിൽ തക്കാളി വിൽക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ഈ കടകളിൽ ഒരു കിലോ തക്കാളി 60 രൂപയ്ക്ക് വിൽക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലേക്കും കുറഞ്ഞ വിലയിലുള്ള തക്കാളി വില്‍പന വ്യാപിപ്പിക്കുമെന്ന് അറിയിച്ച മന്ത്രി, ഭാവിയിൽ സംസ്ഥാനത്ത് കൂടുതൽ ഉത്‌പാദനം ഉറപ്പാക്കുമെന്നും പറഞ്ഞു.

തക്കാളി കൂടുതലായി ലഭിക്കുന്നതിന് കാർഷിക ഉത്‌പാദന കേന്ദ്രം വഴി കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കും. തമിഴ്‌നാടിന് ആവശ്യമായ തക്കാളിയുടെ 75 ശതമാനവും സംസ്‌ഥാനത്തിനകത്താണ്‌ കൃഷി ചെയ്യുന്നത്‌. ബാക്കി 25 ശതമാനം മാത്രമാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. കർഷകർക്ക് തങ്ങൾ അടിസ്ഥാന വില നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ | Tomoto Free| 'മൊബൈലിനൊപ്പം ഒരു കിലോ തക്കാളി സൗജന്യം', യുപിയിൽ വ്യത്യസ്‌ത ഓഫറുമായി വിൽപനക്കാരൻ

Last Updated : Jul 3, 2023, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.