ETV Bharat / bharat

ഖലിസ്ഥാൻ നേതാവ് അമൃത്‌പാലിനായി ജന്‍മനാട്ടില്‍ വല വിരിച്ച് പഞ്ചാബ് പൊലീസ്, തെരച്ചിൽ ഊര്‍ജിതം ; മൊബൈൽ-ഇന്‍റനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം - Khalistan

ഖലിസ്ഥാൻ നേതാവ് അമൃത്‌പാൽ സിങ്ങിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്

ഖലിസ്ഥാൻ  വാരിസ് പഞ്ചാബ് ദേ  പഞ്ചാബ് വാർത്തകൾ  മലയാളം വാർത്തകൾ  പഞ്ചാബ് പൊലിസ്  അമൃത്‌പാൽ സിങ്  അമൃത്‌പാൽ സിങ് ഒളിവിൽ  Amritpal Singh  punjab news  malayalm news  Amritpal Singh escaped  manhunt  Amritpal Singh search  Khalistan
അമൃത്‌പാലിനായ് തെരച്ചിൽ തടരുന്നു
author img

By

Published : Mar 19, 2023, 11:59 AM IST

ഛണ്ഡിഗഡ് : 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്‌പാൽ സിങ്ങിനായി ഊര്‍ജിത തെരച്ചിലുമായി പൊലീസ്. അമൃത് പാലിന്‍റെ ജന്‍മനാട്ടില്‍ അർധസൈനിക സേന അടക്കം വൻ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഖലിസ്ഥാൻ നേതാവിന്‍റെ സംഘടനയിലെ 78 അംഗങ്ങളെ ഇതിനകം അറസ്‌റ്റ് ചെയ്‌തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

ഇന്നലെ ജലന്ധറിലേയും മോഗയിലേയും പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനില്‍ ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ അമൃത്‌പാലിന്‍റെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന 2 കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ഗൺമാനെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്. സമഗ്രമായ അന്വേഷണമാണ് ഇയാള്‍ക്കായി നടക്കുന്നതെന്ന് പൊലീസ് അവകാശപ്പെട്ടു.

അമൃത്‌സറിലെ തന്‍റെ വസതിയിൽ പൊലീസ് മണിക്കൂറുകളോളം പരിശോധന നടത്തിയെന്നും എന്നാൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നും അമൃത്‌പാലിന്‍റെ പിതാവ് തർസെം സിങ് മാധ്യമങ്ങളോട് പറഞ്ഞു. അമൃത്‌പാൽ എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും അവനെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അറസ്‌റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും തർസെം സിങ് കൂട്ടിച്ചേർത്തു.

നിരവധി ആയുധങ്ങൾ കണ്ടെടുത്തു : നിരവധി ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ള വാരിസ് പഞ്ചാബ് ദേയുടെ (ഡബ്ല്യുപിഡി) ഘടകങ്ങൾക്കെതിരെ ശനിയാഴ്‌ച പഞ്ചാബ് പൊലീസ് നടത്തിയ ഓപ്പറേഷനിൽ 315 ബോര്‍ റൈഫിളുകളും 12 ബോര്‍ റൈഫിളുകളും, ഒരു റിവോൾവറും, 373 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചാബ് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായി ജലന്ധർ കമ്മിഷണർ അറിയിച്ചിരുന്നു. ഇതോടെ സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ഇന്നലെ മുതൽ പഞ്ചാബിലെ പല ജില്ലകളിലും മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • Punjab | ‘Waris Punjab De’ chief Amritpal Singh declared a fugitive. His two cars seized & gunmen nabbed, legality of their weapons being checked. Case registered. Punjab police personnel on the job to arrest Amritpal Singh soon. 78 people arrested so far, checking going on.… https://t.co/nctwycyzqJ pic.twitter.com/WlTOvIosus

    — ANI (@ANI) March 18, 2023 " class="align-text-top noRightClick twitterSection" data=" ">

വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത പരത്തൽ, കൊലപാതകശ്രമം, പൊലീസുകാരെ ആക്രമിക്കൽ, പൊതുപ്രവർത്തകരുടെ ചുമതലകൾ നടപ്പാക്കുന്നതിന് തടസം നിൽക്കൽ തുടങ്ങി നിരവധി കേസുകളാണ് ഡബ്ല്യുപിഡിക്കെതിരെ നിലനിൽക്കുന്നത്. അതേസമയം വ്യാജവാർത്തകൾക്ക് ചെവി കൊടുക്കരുതെന്നും സംസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലാണെന്നും സമാധാനവും സൗഹാർദവും തകർക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 23 ന് അമൃത്‌പാലിന്‍റെ സഹായികളിലൊരാളായ ലവ്‌പ്രീത് തൂഫാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമൃത്‌പാലിന്‍റെ അനുയായികൾ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയിരുന്നു. വാളുകളും തോക്കുകളുമായി സ്‌റ്റേഷനിലേയ്‌ക്ക് ഇരച്ചുകയറിയ ഇവർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഫെബ്രുവരി 24 നാണ് ലവ്‌പ്രീത് ജയിൽ മോചിതനാകുന്നത്.

വഴുതിമാറി അമൃത്‌പാൽ: ഇന്നലെ നൂറ് കണക്കിന് പൊലീസുകാരാണ് ജലന്ധർ - മോഗ ദേശീയ പാതയിൽ അമൃത്‌പാലിനായി വലവിരിച്ച് കാത്തിരുന്നത്. വാഹനവ്യൂഹത്തോടെ വന്ന അമൃത്‌പാലിന്‍റെ കൂട്ടത്തിലുണ്ടായിരുന്ന ഏഴ് പേരെയാണ് പിടികൂടാനായത്. രണ്ട് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. പൊലീസിനെ കണ്ട അമൃത്‌പാൽ വാഹനം വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലയുടെ അനുയായിയാണ് അമൃത്പാല്‍ സിങ്. സിഖുകാർക്ക് ഒരു പ്രത്യേക രാജ്യം വേണമെന്നുള്ളതായിരുന്നു ഖലിസ്ഥാൻ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.