ETV Bharat / bharat

കർണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ്‌ ഷോയ്ക്കി‌ടെ സുരക്ഷാവീഴ്‌ച ; വാഹനത്തിന് നേരെ പാഞ്ഞടുത്ത് യുവാവ് - ദാവനഗരെ

ദാവനഗരെയിൽ റോഡ്‌ ഷോയ്‌ക്കിടെയാണ് മോദി സഞ്ചരിക്കുകയായിരുന്ന തുറന്ന വാഹനത്തിന് നേർക്ക് യുവാവ് ഓടിയെത്തിയത്. വാഹനത്തിന് അടുത്തെത്തിയ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

Security breach during PM Modi rally  Security breach during PM Modi rally in Karnataka  Security breach  Security breach at Modi  Security breach at Modi rally  പ്രധാനമന്ത്രിയുടെ റോഡ്‌ ഷോക്കിടെ സുരക്ഷ വീഴ്‌ച  നരേന്ദ്ര മോദി  മോദിയുടെ റോഡ്‌ ഷോ  കർണാടക  സുരക്ഷ വീഴ്‌ച  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി  ദാവനഗരെ  ബെംഗളൂരു മെട്രോ
പ്രധാനമന്ത്രിയുടെ റോഡ്‌ ഷോക്കിടെ സുരക്ഷ വീഴ്‌ച
author img

By

Published : Mar 25, 2023, 9:33 PM IST

ബെംഗളൂരു : കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷാവീഴ്‌ച. ദാവനഗരെയിൽ മോദി പങ്കെടുത്ത റോഡ്‌ ഷോയ്‌ക്കിടെയായിരുന്നു സംഭവം. റോഡ് ഷോയ്ക്കി‌ടെ ബാരിക്കേഡുകൾക്കപ്പുറം നിന്ന യുവാവ് മോദിയുടെ വാഹനവ്യൂഹത്തിന് നേർക്ക് ഓടിയെത്തുകയായിരുന്നു. വാഹനത്തിന് അടുത്തെത്തിയ ഇയാളെ കർണാടക പൊലീസും പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.

തുടർന്ന് യുവാവിനെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് മർദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്‌തമാണ്. അതേസമയം ഇയാൾ കൊപ്പൽ ജില്ലയിലെ ബിജെപി പ്രവർത്തകനാണെന്നാണ് വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ഇത് രണ്ടാം തവണയാണ് കർണാടകയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാവീഴ്‌ചയുണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ മോദിയുടെ വാഹനത്തിനടുത്തേക്ക് ഒരു കുട്ടി ഓടിയെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി: അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. രാവിലെ 10.45 ഓടെ ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (എസ്എംഎസ്ഐഎംഎസ്ആർ) ഉദ്ഘാടനം ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി കർണാടകയിലെ പര്യടനം ആരംഭിച്ചത്.

  • #WATCH | Karnataka: Security breach during PM Modi's roadshow in Davanagere, earlier today, when a man tried to run towards his convoy. He was later detained by police.

    (Visuals confirmed by police) pic.twitter.com/nibVxzgekz

    — ANI (@ANI) March 25, 2023 " class="align-text-top noRightClick twitterSection" data=" ">

ചിക്കബല്ലാപ്പൂരിലെ മുദ്ദേനഹള്ളിയിലെ സത്യസായി ഗ്രാമത്തിൽ ശ്രീ സത്യസായി യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമൻ എക്‌സലൻസാണ് എസ്എംഎസ്ഐഎംഎസ്ആർ സ്ഥാപിച്ചത്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ വിദ്യാഭ്യാസവും ജനങ്ങൾക്ക് ഗുണമേന്മയുള്ള വൈദ്യസഹായവും പ്രദാനം ചെയ്യുന്ന പദ്ധതിയാണിത്.

മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വാണിജ്യവത്കരിക്കുക എന്ന കാഴ്‌ചപ്പാടോടെയാണ് ഇത് സ്ഥാപിതമായതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. 2023 ലെ അധ്യയന വർഷം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കുമെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ ബാംഗ്ലൂർ മെട്രോയുടെ കൃഷ്‌ണരാജപുര മുതല്‍ വൈറ്റ്ഫീൽഡ് (കടുഗോഡി) വരെയുള്ള മെട്രോ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ബാംഗ്ലൂർ മെട്രോ ഫേസ് 2 ന് കീഴിൽ 13.71 കിലോമീറ്റർ മെട്രോ പാതയുടെ ഉദ്‌ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്.

തുടർന്ന് അദ്ദേഹം മെട്രോയിൽ യാത്ര ചെയ്‌തു. ഏകദേശം 4250 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഈ മെട്രോ ലൈനിന്‍റെ നിർമാണത്തിലൂടെ ബെംഗളൂരുവിലെ ജനങ്ങൾക്ക് സുഖപ്രദമായ യാത്രാസൗകര്യം പ്രദാനം ചെയ്യാനാകുമെന്നും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

സ്ഥാനാർഥി പട്ടികയുമായി കോണ്‍ഗ്രസ് : അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചു. 124 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ കനകപുരിയിൽ നിന്നും ജനവിധി തേടും.

എന്നാൽ കർണാടകയിലെ തെരഞ്ഞെടുപ്പ് തീയതി കമ്മിഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ്‌ 23ന് അവസാനിക്കും. അതിനാൽ തന്നെ അടുത്ത ആഴ്‌ചയ്ക്കു‌ള്ളിൽ തെരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.